കാ​വ​ടം​പു​ഴ ക​ര​ക​വി​ഞ്ഞു; ഏ​ക്ക​ർ ക​ണ​ക്കി​നു വ​യ​ൽ വെ​ള്ള​ത്തി​ൽ
Monday, September 21, 2020 11:17 PM IST
പ​ന​മ​രം: ക​ന​ത്ത മ​ഴ​യി​ൽ കാ​വ​ടം​പു​ഴ ക​ര​ക​വി​ഞ്ഞ​തി​നെ​ത്തു​ട​ർ​ന്നു ഏ​ക്ക​ർ ക​ണ​ക്കി​നു വ​യ​ൽ വെ​ള്ള​ത്തി​ലാ​യി.​നെ​ൽ​ക്കൃ​ഷി ഇ​റ​ക്കി​യ പാ​ട​ത്താ​ണ് വെ​ള്ളം ക​യ​റി​യ​ത്. നെ​ല്ല് ക​ണ​പൊ​ട്ടു​ന്ന സ​മ​യ​ത്തു കൃ​ഷി വെ​ള്ള​ത്തി​ലാ​യ​തു ക​ന​ത്ത ന​ഷ്ട​ത്തി​നു കാ​ര​ണ​മാ​കു​മെ​ന്നു ക​ർ​ഷ​ക​ർ പ​റ​യു​ന്നു. മ​ഴ​യ്ക്കി​ടെ കാ​വ​ടം കോ​ള​നി​ക്കു സ​മീ​പം റോ​ഡി​ൽ മ​രം വീ​ണു ഗ​താ​ഗ​ത ത​ട​സ​വും ഉ​ണ്ടാ​യി.​ചെ​റു​പു​ഴ ക​ര​ക​വി​ഞ്ഞു പ​ന​മ​രം അ​ങ്ങാ​ടി​യി​ലും വെ​ള്ളം ക​യ​റി. മ​ഴ തു​ട​ർ​ന്നാ​ൽ മാ​റി​ത്താ​മ​സി​ക്കേ​ണ്ടി​വ​രു​മെ​ന്ന ആ​ശ​ങ്ക​യി​ലാ​ണ് താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലു​ള്ള​വ​ർ.

ഗൂ​ഡ​ല്ലൂ​ർ
ബ​സ് സ്റ്റാ​ൻ​ഡി​ലെ ശൗ​ചാ​ല​യം
പൂ​ട്ടി​യ​താ​യി പ​രാ​തി

ഗൂ​ഡ​ല്ലൂ​ർ: ഗൂ​ഡ​ല്ലൂ​ർ ടി​എ​ൻ​എ​സ്ടി​സി ബ​സ് സ്റ്റാ​ൻ​ഡി​ലെ ശൗ​ചാ​ല​യം അ​ട​ച്ച് പൂ​ട്ടി​യ​താ​യി പ​രാ​തി. അ​ഞ്ച് മാ​സ​മാ​യി സ​ർ​വീ​സ് നി​ർ​ത്തി​വെ​ച്ചി​രു​ന്ന ട്രാ​ൻ​സ്പോ​ർ​ട്ട് ബ​സ് സ​ർ​വീ​സു​ക​ൾ ഈ​മാ​സം ഒ​ന്നി​ന് പു​ന​രാ​രം​ഭി​ച്ചി​രു​ന്നു. എ​ന്നാ​ൽ ശൗ​ചാ​ല​യം ഇ​തു​വ​രെ യാ​ത്ര​ക്കാ​ർ​ക്ക് തു​റ​ന്ന് കൊ​ടു​ത്തി​ട്ടി​ല്ല. സ്ത്രീ​ക​ളും കു​ട്ടി​ക​ളു​മാ​ണ് ഏ​റെ ബു​ദ്ധി​മു​ട്ടു​ന്ന​ത്.