ലൈ​ഫ് മി​ഷ​ൻ: ഭ​വ​ന സ​മു​ച്ച​യ​ങ്ങ​ളു​ടെ നി​ർ​മാ​ണോ​ദ്ഘാ​ട​നം മു​ഖ്യ​മ​ന്ത്രി ഇ​ന്ന് നി​ർ​വഹി​ക്കും
Wednesday, September 23, 2020 11:16 PM IST
ക​ൽ​പ്പ​റ്റ: ലൈ​ഫ് മി​ഷ​ൻ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി നി​ർ​മ്മി​ക്കു​ന്ന ഭ​വ​ന സ​മു​ച്ച​യ​ങ്ങ​ളു​ടെ നി​ർ​മാ​ണോ​ദ്ഘാ​ട​നം ഇ​ന്ന് രാ​വി​ലെ 11.30ന് ​മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ഓ​ണ്‍​ലൈ​നാ​യി നി​ർ​വ​ഹി​ക്കും. ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ മ​ന്ത്രി എ.​സി. മൊ​യ്തീ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

ജി​ല്ല​യി​ലെ ആ​ദ്യ ഭ​വ​ന സ​മു​ച്ച​യം പൂ​താ​ടി പ​ഞ്ചാ​യ​ത്തി​ലെ ചെ​റു​കു​ന്നി​ലാ​ണ് ഒ​രു​ങ്ങു​ന്ന​ത്. പ​ഞ്ചാ​യ​ത്തി​ന്‍റെ കൈ​വ​ശ​മു​ള്ള 43.19 സെ​ന്‍റ് സ്ഥ​ല​ത്ത് നാ​ല് നി​ല​ക​ളി​ലാ​യി 42 പാ​ർ​പ്പി​ട യൂ​ണി​റ്റു​ക​ളാ​ണ് നി​ർ​മ്മി​ക്കു​ന്ന​ത്. താ​ഴെ നി​ല​യി​ലെ ര​ണ്ട് ഫ്ലാ​റ്റു​ക​ൾ ശാ​രീ​രി​ക വെ​ല്ലു​വി​ളി നേ​രി​ടു​ന്ന​വ​ർ​ക്കാ​യി പ്ര​ത്യേ​കം രൂ​പ​ക​ൽ​പ്പ​ന ചെ​യ്യും. 511.19 ഘ​ന അ​ടി വി​സ്തൃ​തി​യു​ള്ള ഓ​രോ ഫ്ളാ​റ്റും ര​ണ്ട് ബെ​ഡ്റൂ​മു​ക​ൾ, ഹാ​ൾ, അ​ടു​ക്ക​ള, ടോ​യ്ല​റ്റ്, ബാ​ൽ​ക്ക​ണി എ​ന്നി​വ ഉ​ൾ​പ്പെ​ടു​ന്ന​താ​ണ്. പൂ​താ​ടി പ​ഞ്ചാ​യ​ത്തി​ൽ ഭൂ​ര​ഹി​ത​രാ​യ ഭ​വ​ന​ര​ഹി​ത​രു​ടെ പ​ട്ടി​ക​യി​ൽ 43 ഗു​ണ​ഭോ​ക്താ​ക്ക​ളു​ണ്ട്.

6.62 കോടിയാ​ണ് നി​ർ​മാ​ണ​പ്ര​വ​ർ​ത്തി​യു​ടെ അ​ട​ങ്ക​ൽ തു​ക. ഇ​തി​ൽ ഭ​വ​ന നി​ർ​മാ​ണ​ത്തി​ന് 5.55 കോടിയും അ​നു​ബ​ന്ധ പ്ര​വ​ർ​ത്തി​ക്ക് 1.07 കോടിയു​മാ​ണ് വ​ക​യി​രു​ത്തി​യത്. ഹൈ​ദ​രാ​ബാ​ദ് ആ​സ്ഥാ​ന​മാ​യ പെ​ന്നാ​ർ ഇ​ൻ​ഡ​സ്ട്രീ​സ് എ​ന്ന ക​ന്പ​നി​യാ​ണ് നി​ർ​മ്മാ​ണം ഏ​റ്റെ​ടു​ത്തി​രി​ക്കു​ന്ന​ത്.