പ​ടി​ഞ്ഞാ​റ​ത്ത-​പൂ​ഴി​ത്തോ​ട് റോ​ഡ്: വ​ഞ്ച​നാ​ദി​നം ആ​ച​രി​ച്ചു
Friday, September 25, 2020 12:24 AM IST
ക​ൽ​പ്പ​റ്റ:​പ​ടി​ഞ്ഞാ​റ​ത്ത​റ-​പൂ​ഴി​ത്തോ​ട് ചൂ​രം ബ​ദ​ൽ​റോ​ഡ് നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കു​ന്ന​തി​നു ആ​വ​ശ്യ​മാ​യ വ​ന​ഭൂ​മി വി​ട്ടു​കൊ​ടു​ക്കാ​ത്ത കേ​ന്ദ്ര വ​നം-​പ​രി​സ്ഥി​തി മ​ന്ത്രാ​ല​യ​ത്തി​ന്‍റെ നി​ല​പാ​ടി​ൽ പ്ര​തി​ഷേ​ധി​ച്ച് റോ​ഡ് വി​ക​സ​ന സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വ​ഞ്ച​നാ​ദി​നം ആ​ച​രി​ച്ചു.​റോ​ഡ് ശി​ലാ​സ്ഥാ​പ​ന​ത്തി​ന്‍റെ 26-ാം വാ​ർ​ഷി​ക​ദി​ന​മാ​ണ് വ​ഞ്ച​നാ​ദി​ന​മാ​യി ആ​ച​രി​ച്ച​ത്.​ഇ​തി​ന്‍റെ ഭാ​ഗ​മാ​യി പ​ടി​ഞ്ഞാ​റ​ത്ത​റ​യി​ലും സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലു​മു​ള്ള വീ​ടു​ക​ളി​ൽ രാ​ത്രി 10 മി​നി​റ്റ് വൈ​ദ്യു​ത വി​ള​ക്കു​ക​ൾ അ​ണ​ച്ച് മെ​ഴു​കു​തി​രി​ക​ൾ ക​ത്തി​ച്ചു.​ദി​നാ​ച​ര​ണ​ത്തി​നു സ​മി​തി ചെ​യ​ർ​മാ​ൻ കെ.​എ. ആ​ന്‍റ​ണി,വൈ​സ് ചെ​യ​ർ​മാ​ൻ ജോ​സ​ഫ് കാ​വ​ലം,ടി.​പി. കു​ര്യ​ക്കോ​സ്, ജോ​ർ​ജ് വാ​ത്തു​പ​റ​ന്പി​ൽ, കെ.​വി. റെ​ജി,ടോ​മി മാ​ത്യു,പി.​യു. ജോ​ണ്‍​സ​ണ്‍,കെ.​ജെ. ലോ​റ​ൻ​സ്,സി​ബി ജോ​ണ്‍, ജി​നി​ഷ് എ​ള​ന്പ​ശേ​രി, ബി​നോ​യ് ജോ​സ​ഫ്, സ​തീ​ഷ് പോ​ൾ, ജോ​ണ്‍​സ​ണ്‍ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.
70 ശ​ത​മാ​നം പ്ര​വൃ​ത്തി പൂ​ർ​ത്തി​യാാ​യ റോ​ഡ് യാ​ഥാ​ർ​ഥ്യ​മാ​ക്കു​ന്ന​തി​നു ഇ​ട​പെ​ട​ണ​മെ​ന്നു അ​ഭ്യ​ർ​ഥി​ച്ചു കേ​ന്ദ്ര​മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​ൻ,എം​പി​മാ​രാ​യ രാ​ഹു​ൽ​ഗാ​ന്ധി,കെ. ​മു​ര​ളീ​ധ​ര​ൻ, ക​ൽ​പ്പ​റ്റ എം​എ​ൽ​എ സി.​കെ. ശ​ശീ​ന്ദ്ര​ൻ എ​ന്നി​വ​ർ​ക്കു റോ​ഡ് വി​ക​സ​ന സ​മി​തി നി​വേ​ദ​നം ന​ൽ​കി​യ​താ​യി ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.​ഒ​ക്ടോ​ബ​ർ ര​ണ്ടി​നു പ​ടി​ഞ്ഞാ​റ​ത്ത​റ​യി​ൽ ജ​ന​കീ​യ സം​ഗ​മം സം​ഘ​ടി​പ്പി​ക്കും.