മാം​സ മാ​ർ​ക്ക​റ്റ് ലേ​ലം: അ​മി​ത​വാ​ട​ക ഈ​ടാ​ക്കു​ന്ന​ത് ജ​ന​ദ്രോ​ഹ ന​ട​പ​ടി​യെ​ന്ന്
Friday, September 25, 2020 11:20 PM IST
മാ​ന​ന്ത​വാ​ടി: മാ​ന​ന്ത​വാ​ടി​യി​ലെ മാം​സ മാ​ർ​ക്ക​റ്റ് ലേ​ല​ത്തി​ൽ അ​മി​ത​വാ​ട​ക ഈ​ടാ​ക്കു​ന്ന​ത് ജ​ന​ദ്രോ​ഹ ന​ട​പ​ടി​യെ​ന്ന് ജ​ന​താ​ദ​ൾ ട്രേ​ഡ് യൂ​ണി​യ​ൻ സെ​ന്‍റ​ർ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ കു​റ്റ​പ്പെ​ടു​ത്തി. നി​ല​വി​ലെ മ​ത്സ്യ മാ​ർ​ക്ക​റ്റ് ഫി​ൽ​റ്റ​ർ സം​വി​ധാ​നം അ​ശാ​സ്ത്രീ​യ​മാ​ണെ​ന്നും സം​ഭ​വ​ത്തി​ൽ വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നും അ​ല്ലാ​ത്ത​പ​ക്ഷം ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ക്കു​മെ​ന്നും നേ​താ​ക്ക​ൾ പ​റ​ഞ്ഞു.
സം​സ്ഥാ​ന​ത്ത് മ​റ്റെ​ങ്ങു​മി​ല്ലാ​ത്ത വി​ധ​മാ​ണ് മാ​ന​ന്ത​വാ​ടി ന​ഗ​ര​സ​ഭ മ​ത്സ്യ-​മാം​സ മാ​ർ​ക്ക​റ്റു​ക​ളു​ടെ കാ​ര്യ​ത്തി​ൽ സ്വീ​ക​രി​ക്കു​ന്ന നി​ല​പാ​ട്. ലേ​ല തു​ക ഇ​ര​ട്ടി​യാ​ക്കി​യാ​ണ് മാ​ർ​ക്ക​റ്റു​ക​ൾ ലേ​ലം ചെ​യ്യു​ന്ന​ത്.
തു​ക കൂ​ടു​ത​ലാ​യ​തി​നാ​ൽ മാം​സ മാ​ർ​ക്ക​റ്റ് ലേ​ലം ന​ട​ന്നി​ട്ടു​മി​ല്ല. തു​ക ഇ​ര​ട്ടി​യാ​ക്കു​ന്ന​തോ​ടെ മ​ത്സ്യ മാം​സ​ങ്ങ​ളു​ടെ വി​ല കൂ​ട്ടാ​ൻ വ്യാ​പാ​രി​ക​ൾ നി​ർ​ബ​ന്ധി​ത​മാ​വും. കോ​വി​ഡ് കാ​ല​ത്ത് പോ​ലും ലേ​ല​ത്തു​ക ഇ​ര​ട്ടി​യാ​ക്കു​ക വ​ഴി ക​ച്ച​വ​ട​ക്കാ​രെ​യും പൊ​തു​ജ​ന​ങ്ങ​ളെ​യും ദ്രോ​ഹി​ക്കു​ന്ന നി​ല​പാ​ടു​ക​ളാ​ണ് ന​ഗ​ര​സ​ഭ അ​ധി​കൃ​ത​ർ ചെ​യ്യു​ന്ന​ത്.
വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ ജെ​ടി​യു​സി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് അ​സീ​സ് മാ​ന​ന്ത​വാ​ടി, റെ​ജി ചൂ​ട്ട​ക്ക​ട​വ്, എം.​കെ. അ​ഫ്സ​ൽ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.