കേ​ര​ള സ​ർ​ക്കാ​രു​മാ​യു​ള്ള അ​ഭി​പ്രാ​യ​വ്യ​ത്യാ​സം ആ​ശ​യ​പ​രം: രാ​ഹു​ൽ​ഗാ​ന്ധി എം​പി
Tuesday, October 20, 2020 10:53 PM IST
ക​ൽ​പ്പ​റ്റ: കേ​ര​ള സ​ർ​ക്കാ​രു​മാ​യി കോ​ണ്‍​ഗ്ര​സി​നു​ള്ള അ​ഭി​പ്രാ​യ​വ്യ​ത്യാ​സം ആ​ശ​യ​പ​ര​മാ​ണെ​ന്നു രാ​ഹു​ൽ​ഗാ​ന്ധി എം​പി. റ​സ്റ്റ് ഹൗ​സി​ൽ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​മാ​യി സം​സാ​രി​ക്ക​വെ​യാ​ണ് അ​ദ്ദേ​ഹം സ​ർ​ക്കാ​രി​നോ​ടു​ള്ള പാ​ർ​ട്ടി നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യ​ത്. എ​ൻ​ഡി​എ സ​ർ​ക്കാ​ർ ഏ​ക​പക്ഷീ​യ​മാ​യി ന​ട​പ്പി​ലാ​ക്കി​യ കാ​ർ​ഷി​ക നി​യ​മ​ങ്ങ​ൾ ദൂ​ര​വ്യാ​പ​ക പ്ര​ത്യാ​ഘാ​ത​ങ്ങ​ൾ​ക്കു കാ​ര​ണ​മാ​കും. ക​ർ​ഷ​ക​ജീ​വി​തം ദു​രി​ത​ത്തി​ലാ​ക്കു​ന്ന​താ​ണ് പു​തി​യ നി​യ​മ​ങ്ങ​ളി​ലെ വ്യ​വ​സ്ഥ​ക​ൾ.
വ​യ​നാ​ട് മ​ണ്ഡ​ല​ത്തി​ലെ കാ​ർ​ഷി​ക പ്ര​ശ്ന​ങ്ങ​ളി​ൽ എം​പി എ​ന്ന നി​ല​യി​ൽ കൂ​ടു​ത​ൽ ശ്ര​ദ്ധ ചെ​ലു​ത്തും. കോ​വി​ഡ് അ​വ​ലോ​ക​ന​യോ​ഗ​ത്തി​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ബി. ന​സീ​മ​യെ പ​ങ്കെ​ടു​പ്പി​ക്കാ​തി​രു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വാ​ദം ദൗ​ർ​ഭാ​ഗ്യ​ക​ര​മാ​ണ്. താ​ൻ ന​ട​ത്താ​മെ​ന്നേ​റ്റ മു​ണ്ടേ​രി ഗ​വ.​ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ കെ​ട്ടി​ടം ഉ​ദ്ഘാ​ട​നം അ​വ​സാ​ന​നി​മി​ഷം മാ​റ്റി​വ​ച്ച​തി​ൽ പ​രാ​തി​യി​ല്ല.
ജി​ല്ല​യി​ൽ കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ തൃ​പ്തി​ക​ര​മാ​ണ്. സ്വ​ർ​ണ​ക്ക​ട​ത്തു​കേ​സി​ൽ എ​ൻ​ഐ​എ അ​ന്വേ​ഷ​ണം ന​ട​ക്ക​ട്ടെ​യെ​ന്നും രാ​ഹു​ൽ​ഗാ​ന്ധി പ​റ​ഞ്ഞു. ക​ള​ക്ട​റേ​റ്റി​ൽ കോ​വി​ഡ്, കേ​ന്ദ്രാ​വി​ഷ്കൃ​ത പ​ദ്ധ​തി​ക​ളു​ടെ നി​ർ​വ​ഹ​ണ പു​രോ​ഗ​തി അ​വ​ലോ​ക​ന യോ​ഗ​ങ്ങ​ളി​ൽ പ​ങ്കെ​ടു​ത്ത​ശേ​ഷം ഉ​ച്ച​യ്ക്കു ഒ​ന്ന​ര​യോ​ടെ​യാ​ണ് രാ​ഹു​ൽ​ഗാ​ന്ധി മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രെ ക​ണ്ട​ത്.
കെ.​സി. വേ​ണു​ഗോ​പാ​ൽ എം​പി, ഡി​സി​സി പ്ര​സി​ഡ​ന്‍റ് ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ എം​എ​ൽ​എ, കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ എ.​പി. അ​നി​ൽ​കു​മാ​ർ, വി.​എ. ക​രീം എ​ന്നി​വ​ർ കൂ​ടെ ഉ​ണ്ടാ​യി​രു​ന്നു.