അ​ക്ഷ​യ കേ​ര​ള പു​ര​സ്കാ​രം പു​ൽ​പ്പ​ള്ളി പ​ഞ്ചാ​യ​ത്തി​ന്
Friday, October 23, 2020 10:41 PM IST
പു​ൽ​പ്പ​ള്ളി: ക്ഷ​യ​രോ​ഗ നി​വാ​ര​ണ സു​സ്ഥി​ര വി​ക​സ​ന​ല​ക്ഷ്യ​ങ്ങ​ൾ കൈ​വ​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി കേ​ര​ള സ​ർ​ക്കാ​ർ ന​ട​പ്പി​ലാ​ക്കി വ​രു​ന്ന എ​ന്‍റെ ക്ഷ​യ​രോ​ഗ​മു​ക്ത കേ​ര​ളം പ​ദ്ധ​തി വി​ജ​യ​ക​ര​മാ​യി ന​ട​പ്പി​ലാ​ക്കി​യ​തി​ന് പു​ൽ​പ്പ​ള്ളി ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്തി​ന് അ​ക്ഷ​യ കേ​ര​ള പു​ര​സ്കാ​രം ല​ഭി​ച്ചു. പു​ൽ​പ്പ​ള്ളി സാ​മൂ​ഹി​കാ​രോ​ഗ്യ​കേ​ന്ദ്രം മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​പ്രേം സു​ല​ജ​ല​ത​യി​ൽ നി​ന്നും പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി​ന്ദു പ്ര​കാ​ശ് ഏ​റ്റു​വാ​ങ്ങി. പ​ഞ്ചാ​യ​ത്ത് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ അ​നി​ൽ മോ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി സി.​ടി. റെ​ജി, ജൂ​ണി​യ​ർ സൂ​പ്ര​ണ്ട് ച​ന്ദ്ര​ബോ​സ്, ലി​സി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

മാ​വി​ലാം​തോ​ട് പ​ഴ​ശി പാ​ർ​ക്ക്
സ​ഞ്ചാ​രി​ക​ൾ​ക്കാ​യി തു​റ​ന്നു

പു​ൽ​പ്പ​ള്ളി: കോ​വി​ഡി​നെ തു​ട​ർ​ന്ന് ഏ​ഴ് മാ​സ​മാ​യി അ​ട​ച്ചി​ട്ട വ​ണ്ടി​ക്ക​ട​വ് മാ​വി​ലാം​തോ​ട്ടി​ലെ പ​ഴ​ശി പാ​ർ​ക്ക് സ​ഞ്ചാ​രി​ക​ൾ​ക്കാ​യി തു​റ​ന്നു​കൊ​ടു​ത്തു. കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ ക​ർ​ശ​ന​മാ​യി പാ​ലി​ച്ചാ​ണ് പാ​ർ​ക്കി​ന്‍റെ പ്ര​വ​ർ​ത്ത​ന​മെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.