പോ​ക്സോ നി​യ​മ​ത്തി​ൽ ആ​ദി​വാ​സി മേ​ഖ​ല​യി​ൽ ബോ​ധ​വ​ത്ക​ര​ണം അ​നി​വാ​ര്യം: എം.​സി. ജോ​സ​ഫൈ​ൻ
Friday, October 23, 2020 10:42 PM IST
ക​ൽ​പ്പ​റ്റ: കു​ട്ടി​ക​ൾ​ക്കെ​തി​രാ​യ ലൈം​ഗി​ക അ​തി​ക്ര​മം ത​ട​യു​ന്ന പോ​ക്സോ നി​യ​മ​ത്തെ​ക്കു​റി​ച്ച് ആ​ദി​വാ​സി മേ​ഖ​ല​യി​ലെ അ​മ്മ​മാ​ർ​ക്കി​ട​യി​ൽ ശ​ക്ത​മാ​യ ബോ​ധ​വ​ത്ക​ര​ണ​ത്തി​ന് എ​സ്ടി പ്രൊ​മോ​ട്ട​ർ​മാ​ർ ശ്ര​ദ്ധി​ക്ക​ണ​മെ​ന്ന് വ​നി​താ ക​മ്മി​ഷ​ൻ ചെ​യ​ർ​പേ​ഴ്സ​ണ്‍ എം.​സി. ജോ​സ​ഫൈ​ൻ.
എ​സ്ടി പ്രൊ​മോ​ട്ട​ർ​മാ​ർ ഇ​ക്കാ​ര്യ​ത്തി​ൽ വേ​ണ്ട​ത്ര ശ്ര​ദ്ധ​പു​ല​ർ​ത്ത​ണ​മെ​ന്നും അ​മ്മ​മാ​രു​മാ​യി നി​ര​ന്ത​രം ആ​ശ​യ​വി​നി​മ​യം ന​ട​ത്ത​ണ​മെ​ന്നും ജോ​സ​ഫൈ​ൻ പ​റ​ഞ്ഞു. എ​സ്ടി പ്രൊ​മോ​ട്ട​ർ​മാ​ർ​ക്കാ​യി കേ​ര​ള വ​നി​താ ക​മ്മി​ഷ​നും പ​ഴ​ശി ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ച്ച വെ​ബി​നാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു ചെ​യ​ർ​പേ​ഴ്സ​ണ്‍.
പോ​ക്സോ കേ​സു​ക​ളി​ൽ ഇ​ന്ത്യ​യി​ലാ​കെ ധാ​രാ​ള​മാ​യി റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ടു​ന്ന അ​വ​സ്ഥ​യാ​ണു​ള്ള​തെ​ന്നും ന്യൂ​ന​ത​ക​ളു​ണ്ടെ​ങ്കി​ലും ഇ​ത്ത​രം കേ​സു​ക​ൾ വേ​ഗ​ത്തി​ൽ തീ​ർ​പ്പാ​ക്കാ​ൻ ന​ട​പ​ടി​ക​ൾ സ്വ​ക​രി​ക്കേ​ണ്ട​തു​ണ്ടെ​ന്ന് പോ​ക്സോ നി​യ​മ​ങ്ങ​ളും മാ​താ​പി​താ​ക്ക​ളും എ​ന്ന വി​ഷ​യ​ത്തി​ൽ വി​ഷ​യം അ​വ​ത​രി​പ്പി​ച്ച ക​മ്മി​ഷ​ൻ അം​ഗം ഷി​ജി ശി​വ​ജി പ​റ​ഞ്ഞു.
മീ​ന​ങ്ങാ​ടി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബീ​നാ വി​ജ​യ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​സ്ടി പ്രൊ​മോ​ട്ട​ർ​മാ​ർ ഉ​ൾ​പ്പെ​ടെ നൂ​റോ​ളം പേ​ർ വെ​ബി​നാ​റി​ൽ പ​ങ്കെ​ടു​ത്തു.