വാ​ഹ​ന എ​ൽ​പി​ജി ക്ഷാ​മം പ​രി​ഹ​രി​ക്ക​ണം: അ​സം​ഘ​ടി​ത തൊ​ഴി​ലാ​ളി കോ​ണ്‍​ഗ്ര​സ്
Monday, October 26, 2020 11:18 PM IST
ക​ൽ​പ്പ​റ്റ: പ​രി​സ​ര മ​ലി​നീ​ക​ര​ണം കു​റ​വു​ള്ള എ​ൽ​പി​ജി വാ​ഹ​ന​ങ്ങ​ൾ​ക്ക് ജി​ല്ല​യി​ൽ അ​നു​മ​തി ന​ൽ​കി​യെ​ങ്കി​ലും ആ​വ​ശ്യ​മാ​യ എ​ൽ​പി​ജി ഇ​ന്ധ​നം ല​ഭി​ക്കാ​തെ ഈ ​മേ​ഖ​ല​യി​ലെ ടാ​ക്സി തൊ​ഴി​ലാ​ളി​ക​ൾ ദു​രി​ത​മ​നു​ഭ​വി​ക്കു​ക​യാ​ണ്. അ​ഖി​ലേ​ന്ത്യ അ​സം​ഘ​ടി​ത തൊ​ഴി​ലാ​ളി കോ​ണ്‍​ഗ്ര​സ് വ​യ​നാ​ട് എം​പി രാ​ഹു​ൽ​ഗാ​ന്ധി​ക്ക് ന​ൽ​കി​യ നി​വേ​ദ​ന​ത്തി​ലാ​ണ് ക​ടു​ത്ത ഇ​ന്ധ​ന ക്ഷാ​മം ചൂ​ണ്ടി​ക്കാ​ട്ടി​യ​ത്. ജി​ല്ല​യി​ൽ ക​ൽ​പ്പ​റ്റ, ബ​ത്തേ​രി, മാ​ന​ന്ത​വാ​ടി എ​ന്നീ ന​ഗ​ര​ങ്ങ​ളി​ൽ ഓ​രോ എ​ൽ​പി​ജി ഗ്യാ​സ് വി​ത​ര​ണ പ​ന്പ് മാ​ത്ര​മാ​ണ് അ​നു​വ​ദി​ക്ക​പ്പെ​ട്ടി​ട്ടു​ള്ള​ത്.
ക​ൽ​പ്പ​റ്റ​യി​ൽ മി​ക്ക​പ്പോ​ഴും ഗ്യാ​സ് സ്റ്റോ​ക്ക് ഇ​ല്ലാ​ത്ത​ത് ഓ​ട്ടോ​റി​ക്ഷ തൊ​ഴി​ലാ​ളി​ക​ൾ​ക്കും മ​റ്റും പ്ര​യാ​സം സൃ​ഷ്ടി​ക്കു​ക​യാ​ണ്. ഓ​ണം, റം​സാ​ൻ, ക്രി​സ്തു​മ​സ്, ദീ​പാ​വ​ലി തു​ട​ങ്ങി​യ ആ​ഘോ​ഷ അ​വ​സ​ര​ങ്ങ​ളി​ൽ പോ​ലും പ​ന്പി​ൽ ഗ്യാ​സ് ല​ഭ്യ​മാ​ക്കാ​ത്ത​ത് ഓ​ട്ടോ​റി​ക്ഷ തൊ​ഴി​ലാ​ളി​ക​ളു​ൾ​പ്പെ​ടെ​യു​ള്ള​വ​രോ​ട് ചെ​യ്യു​ന്ന വ​ഞ്ച​ന​യാ​ണ്.
ഈ ​വി​ഷ​യ​ത്തി​ൽ നി​ര​വ​ധി ത​വ​ണ അ​ധി​കൃ​ത​ർ​ക്ക് പ​രാ​തി ന​ൽ​കി​യി​ട്ടും പ​രി​ഹാ​രം കാ​ണാ​ത്ത പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് വ​യ​നാ​ട് എം​പി രാ​ഹു​ൽ​ഗാ​ന്ധി​യ്ക്ക് അ​സം​ഘ​ടി​ത തൊ​ഴി​ലാ​ളി കോ​ണ്‍​ഗ്ര​സ് ജി​ല്ല ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​ൻ. ശ്രീ​നി​വാ​സ​ൻ നി​വേ​ദ​നം ന​ൽ​കി​യ​ത്. പ്ര​ശ്ന പ​രി​ഹാ​ര​ത്തി​ന് അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ടും എ​ന്ന രാ​ഹു​ൽ ഗാ​ന്ധി എം​പി ഉ​റ​പ്പു​ന​ൽ​കി.