സ്നേ​ഹ​വീ​ടി​ന്‍റെ താ​ക്കോ​ൽ കൈ​മാ​റി
Monday, October 26, 2020 11:18 PM IST
ക​ൽ​പ്പ​റ്റ: കേ​ര​ളാ ഗ​സ​റ്റ​ഡ് ഓ​ഫീ​സേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ​മാ​ന​ന്ത​വാ​ടി എ​ട​വ​ക അ​ന്പ​ല​വ​യ​ലി​ൽ ക​ണ്ണോ​ത്ത് വ​യ​ൽ സ​ഹ​ദേ​വ​നും കു​ടും​ബ​ത്തി​നും വേ​ണ്ടി പ​ണി​ത വീ​ടി​ന്‍റെ താ​ക്കോ​ൽ ഒ.​ആ​ർ. കേ​ളു എം​എ​ൽ​എ കൈ​മാ​റി.
ഈ ​വ​ർ​ഷം മീ​ന​ങ്ങാ​ടി​യി​ൽ ന​ട​ക്കാ​നി​രു​ന്ന കെ​ജി​ഒ​എ സം​സ്ഥാ​ന സ​മ്മേ​ള​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ജി​ല്ല​യി​ൽ പ​ത്ത് വീ​ടു​ക​ൾ നി​ർ​മ്മി​ച്ചു ന​ൽ​കു​ന്ന​ത്. കോ​വി​ഡി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ സ​മ്മേ​ള​നം മാ​റ്റി​വെ​ച്ചെ​ങ്കി​ലും ഭ​വ​ന​പ​ദ്ധ​തി തു​ട​ർ​ന്നു. ഇ​തി​ന​കം ഏ​ഴ് വീ​ടു​ക​ളു​ടെ താ​ക്കോ​ൽ കൈ​മാ​റ്റം ന​ട​ന്നു.
ച​ട​ങ്ങി​ൽ നി​ർ​മ്മാ​ണ ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ പി. ​കാ​ദ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​ൻ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജ​സ്റ്റി​ൻ ബേ​ബി, ക​ർ​ഷ​ക​സം​ഘം ജി​ല്ലാ സെ​ക്ര​ട്ട​റി പി.​കെ. സു​രേ​ഷ്, ന​ല്ലൂ​ർ​നാ​ട് സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് മ​നു കു​ഴി​വേ​ലി, ഇ.​കെ. ബി​ജു​ജ​ൻ, സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം സീ​സ​ർ ജോ​സ്, മാ​ന​ന്ത​വാ​ടി ഏ​രി​യാ സെ​ക്ര​ട്ട​റി ടി.​കെ. സു​രേ​ഷ്കു​മാ​ർ, കെ.​വി. വി​ജോ​ൾ, കെ​ജി​ഒ​എ ജി​ല്ലാ സെ​ക്ര​ട്ട​റി എ.​ടി. ഷ​ണ്‍​മു​ഖ​ൻ, നി​ർ​മ്മാ​ണ ക​മ്മി​റ്റി ക​ണ്‍​വീ​ന​ർ ഡോ.​കെ.​എ​സ്. സു​നി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.