കാ​വും​മ​ന്ദ​ത്ത് ര​ക്ത​ദാ​ന ക്യാ​ന്പ് ന​ട​ത്തി
Wednesday, October 28, 2020 11:41 PM IST
കാ​വും​മ​ന്ദം: കോ​വി​ഡ് പ​ശ്ചാ​ത്ത​ല​ത്തി​ൽ ര​ക്ത ബാ​ങ്കു​ക​ളി​ൽ ര​ക്ത​ത്തി​ന് ക്ഷാ​മം അ​നു​ഭ​വി​ക്കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ ത​രി​യോ​ട് സെ​ക്ക​ൻ​ഡ​റി പെ​യി​ൻ ആ​ൻ​ഡ് പാ​ലി​യേ​റ്റീ​വ് വോ​ള​ണ്ടി​യ​ർ സ​പ്പോ​ർ​ട്ടിം​ഗ് ഗ്രൂ​പ്പ്, മാ​ന​ന്ത​വാ​ടി ജി​ല്ലാ ആ​ശു​പ​ത്രി ബ്ല​ഡ് ബാ​ങ്കി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ കാ​വും​മ​ന്ദ​ത്ത് ര​ക്ത​ദാ​ന ക്യാ​ന്പ് സം​ഘ​ടി​പ്പി​ച്ചു.

ത​രി​യോ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷീ​ജ ആ​ന്‍റ​ണി ക്യാ​ന്പ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ക​ൽ​പ്പ​റ്റ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ ജി​ൻ​സി സ​ണ്ണി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ആ​രോ​ഗ്യ കേ​ര​ളം ജി​ല്ലാ പ്രോ​ഗ്രാം മാ​നേ​ജ​ർ ഡോ. ​അ​ഭി​ലാ​ഷ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. നി​ര​വ​ധി സ്ത്രീ​കൾ ര​ക്തം ദാ​നം ചെ​യ്യാ​നെ​ത്തി​.

ത​രി​യോ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ ആ​ൻ​സി ആ​ന്‍റ​ണി, മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​നി​ഷ, പ്ര​സി​ഡ​ന്‍റ് ഷ​മീം പാ​റ​ക്ക​ണ്ടി, സെ​ക്ര​ട്ട​റി എം. ​ശി​വാ​ന​ന്ദ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.