ഭി​ന്ന​ശേ​ഷി വി​ദ്യാ​ർ​ഥി​ക​ളോ​ടു​ള്ള അ​വ​ഗ​ണ​ന: പ്ര​ധാ​ന​മ​ന്ത്രി​ക്കു ക​ത്തു​ക​ള​യ​ച്ചു
Wednesday, October 28, 2020 11:41 PM IST
സു​ൽ​ത്താ​ൻ ബ​ത്തേ​രി: കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​ടെ ഭി​ന്ന​ശേ​ഷി വി​ദ്യാ​ർ​ഥി​ക​ളോ​ടു​ള്ള അ​വ​ഗ​ണ​ന​യി​ൽ പ്ര​തി​ഷേ​ധി​ച്ച് ര​ക്ഷി​താ​ക്ക​ളു​ടെ സം​ഘ​ട​ന​യാ​യ പി​എ​ഐ​ഡി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ധാ​ന​മ​ന്ത്രി​ക്ക് ക​ത്തു​ക​ള​യ​ച്ചു.
ന​ഗ​ര​സ​ഭ വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ് വ​ത്സ ജോ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. നി​ർ​മ​ൽ ജ്യോ​തി സ്പെ​ഷ​ൽ സ്കൂ​ൾ പി​ടി​എ പ്ര​സി​ഡ​ന്‍റ് സാ​ലി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​എം. തോ​മ​സ്,പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ ജെ​സി മാ​ങ്കോ​ട്ടി​ൽ, എം.​കെ. ഗ​രീ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.