അ​ങ്ക​ണ​വാ​ടി ജീവ​നക്കാ​ർ​ക്ക് ജീ​വി​ക്കാ​നാ​വ​ശ്യ​മാ​യ പെ​ൻ​ഷ​ൻ അ​നു​വ​ദി​ക്ക​ണ​മെ​ന്ന്
Monday, November 23, 2020 12:42 AM IST
മാ​ന​ന്ത​വാ​ടി: വി​ര​മി​ച്ച അ​ങ്ക​ണ​വാ​ടി ജീവ​നക്കാ​ർ​ക്ക് ജീ​വി​ക്കാ​നാ​വ​ശ്യ​മാ​യ പെ​ൻ​ഷ​ൻ അ​നു​വ​ദി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​കു​ന്നു. ഐ​സി​ഡി​എ​സി​ന്‍റെ തു​ട​ക്ക​ത്തി​ൽ 175 രൂ​പ വ​ർ​ക്ക​ർ​മാ​രും 50 രൂ​പ ഹെ​ൽ​പ്പ​ർ​മാ​രും ഓ​ണ​റേ​റി​യം വാ​ങ്ങി​യാ​ണ് ജോ​ലി ചെ​യ്തി​രു​ന്ന​ത്. 6000 പേ​ർ​ക്ക് ഒ​രു അ​ങ്ക​ണ​വാ​ടി എ​ന്ന നി​ല​യി​ലാ​ണ് സേ​വ​നം ചെ​യ്തി​രു​ന്ന​ത്. ഇ​ന്ന​ത് 1000 പേ​ർ​ക്ക് ഒ​രു അ​ങ്ക​ണ​വാ​ടി ആ​ണ്. ഈ​കാ​ല​ഘ​ട്ട​ത്തി​ൽ​സാ​മൂ​ഹ്യ​നീ​തി വ​കു​പ്പി​നു വേ​ണ്ടി പ്രീ ​സ്കൂ​ൾ വി​ദ്യാ​ഭ്യാ​സം, ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ സ​ർ​വേ​ക​ൾ, രോ​ഗ​പ്ര​തി​രോ​ധ കു​ത്തി​വ​യ്പ്പു​ക​ൾ, ആ​രോ​ഗ്യ പോ​ഷ​ക വി​ദ്യാ​ഭ്യാ​സം, ഇ​ന്ന​ത്തെ ആ​ശാ​വ​ർ​ക്ക​ർ​മ്മാ​ർ ചെ​യ്യു​ന്ന എ​ല്ലാ ജോ​ലി​ക​ളും സേ​വ​ന​മാ​യി അ​ങ്ക​ണ​വാ​ടി ജീ​വ​ന​ക്കാ​ർ ചെ​യ്യു​ന്നു​ണ്ട്. തുഛ്ച​മാ​യ പെ​ൻ​ഷ​നാ​ണ് ഇ​പ്പോ​ൾ ല​ഭി​ക്കു​ന്ന​ത്. വി​ര​മി​ച്ച​വ​രി​ൽ വ​കു​പ്പി​ന് വേ​ണ്ടി 32 വ​ർ​ഷം വ​രെ സേ​വ​നം ചെ​യ്ത​വ​ർ വ​രെ ഉ​ണ്ട്.
അ​ങ്ക​ണ​വാ​ടി വ​ർ​ക്ക​ർ​ക്ക് ഇ​പ്പോ​ൾ ല​ഭി​ക്കു​ന്ന പെ​ൻ​ഷ​ൻ 2000 ഉം ​ഹെ​ൽ​പ്പ​ർ​ക്ക് 1400 ഉം ​രൂ​പ​യാ​ണ്. ഇ​പ്പോ​ൾ ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന 45 ദി​വ​സം നീ​ണ്ടു നി​ൽ​ക്കു​ന്ന സാ​മൂ​ഹ്യ വ​കു​പ്പി​ന്‍റെ ആ​ഘോ​ഷ​പ​രി​പാ​ടി​യി​ൽ നി​ന്നും പൂ​ർ​ണ്ണ​മാ​യും മു​ൻ​കാ​ല പ്ര​വ​ർ​ത്ത​ക​രെ മാ​റ്റി നി​ർ​ത്തി​യ​താ​യും ഇ​തി​ൽ ഏ​റെ ദു​ഖ​മു​ണ്ടെ​ന്നും അ​ങ്ക​ണ​വാ​ടി വ​ർ​ക്കേ​ഴ്സ് ആ​ൻ​ഡ് ഹെ​ൽ​പ്പേ​ഴ്സ് പെ​ൻ​ഷ​നേ​ഴ്സ് യൂ​ണി​യ​ൻ ജി​ല്ലാ ക​മ്മി​റ്റി കു​റ്റ​പ്പെ​ടു​ത്തി. 6000 രൂ​പ വ​ർ​ക്ക​ർ​ക്കും 5000 രൂ​പ ഹെ​ൽ​പ്പ​ർ​ക്കും പെ​ൻ​ഷ​ൻ അ​നു​വ​ദി​ക്ക​ണ​മെ​ന്നും പെ​ൻ​ഷ​നെ​ഴ്സ് യൂ​ണി​യ​ൻ ഭാ​ര​വാ​ഹി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു.