അ​ലോ​ക് ഷാ​ന് ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ ആ​ദ​രം
Tuesday, November 24, 2020 1:01 AM IST
ക​ൽ​പ്പ​റ്റ: ഇ​ന്ത്യ​ൻ സ്പേസ് റി​സ​ർ​ച്ച് ഓ​ർ​ഗ​നൈ​സേ​ഷ​ൻ (ഐ​എ​സ്ആ​ർ​ഒ) ദേ​ശീ​യ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്തി​യ ചി​ത്ര​ര​ച​നാ മ​ത്സ​ര​ത്തി​ൽ മൂ​ന്നാം സ്ഥാ​നം നേ​ടി​യ ചീ​ങ്ങേ​രി സെ​ന്‍റ് മേ​രീ​സ് എ​യു​പി സ്കൂ​ളി​ലെ മൂ​ന്നാം ക്ലാ​സ് വി​ദ്യാ​ർ​ത്ഥി​യാ​യ അ​ലോ​ക് ഷാ​നെ ജി​ല്ലാ ഭ​ര​ണ​കൂ​ടം ആ​ദ​രി​ച്ചു. ക​ള​ക്ട​റേ​റ്റി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ജി​ല്ലാ ക​ള​ക്ട​ർ ഡോ.​അ​ദീ​ല അ​ബ്ദു​ള്ള ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ ഉ​പ​ഹാ​രം അ​ലോ​ക് ഷാ​ന് ന​ൽ​കി. എ​ഡി​എം കെ. ​അ​ജീ​ഷ്, ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ എ​ൻ.​ഐ. ഷാ​ജു, ഫി​നാ​ൻ​സ് ഓ​ഫീ​സ​ർ എ.​കെ. ദി​നേ​ശ​ൻ തു​ട​ങ്ങി​യ​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

ദേ​ശീ​യ ത​ല​ത്തി​ൽ 204,631 മ​ത്സ​രാ​ർ​ത്ഥി​ക​ളാ​ണ് ബ​ഹി​രാ​കാ​ശ​ത്ത് നി​ന്നു​ള്ള ഭൂ​മി​യി​ലെ കാ​ഴ്ച എ​ന്ന വി​ഷ​യ​ത്തി​ൽ ന​ട​ന്ന ചി​ത്ര​ര​ച​നാ മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത​ത്. ചി​ത്ര​ക​ല അ​ഭ്യ​സി​ച്ചി​ട്ടി​ല്ലെ​ങ്കി​ലും ചി​ത്ര​ക​ല​യി​ൽ സ്വ​യം ന​ട​ത്തി​യ പ​രീ​ക്ഷ​ണ​ങ്ങ​ളാ​ണ് ചെ​റു പ്രാ​യ​ത്തി​ൽ ത​ന്നെ ദേ​ശീ​യ​ത​ല​ത്തി​ലു​ള്ള ബ​ഹു​മ​തി​ക്ക് അ​ലോ​ക് ഷാ​നെ അ​ർ​ഹ​നാ​ക്കി​യ​ത്. കാ​രാ​പ്പു​ഴ ഇ​രി​ശേ​രി തോ​ട്ട​ത്തി​ൽ കെ.​പി. ഷാ​ജു​വി​ന്‍റെ​യും മീ​ന​ങ്ങാ​ടി ഗ​വ​ണ്‍​മെ​ന്‍റ് സ്കൂ​ളി​ലെ അ​ധ്യാ​പി​ക​യാ​യ അ​നി​ല ഷാ​ജു​വി​ന്‍റെ​യും മ​ക​നാ​ണ്. അ​ഭി​ന​ന്ദ ഷാ​ജു​വാ​ണ് സ​ഹോ​ദ​രി.