കൂ​ത്തു​പ​റ​മ്പ് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ ഓ​ക്‌​സി​ജ​ന്‍ പ്ലാ​ന്‍റ് സ്ഥാ​പി​ക്കും
Saturday, May 15, 2021 1:00 AM IST
കൂ​ത്തു​പ​റ​മ്പ്: കൂ​ത്തു​പ​റ​മ്പ് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ ഓ​ക്‌​സി​ജ​ന്‍ പ്ലാ​ന്‍റ് സ്ഥാ​പി​ക്കാ​ന്‍ വേ​ണ്ട ന​ട​പ​ടി സ്വീ​ക​രി​ക്കാ​ന്‍ കോ​വി​ഡ് അ​വ​ലോ​ക​ന യോ​ഗ​ത്തി​ല്‍ തീ​രു​മാ​നം. നി​യു​ക്ത എം​എ​ല്‍​എ കെ.​പി.​മോ​ഹ​ന​ന്‍ ന​ഗ​ര​സ​ഭ ഹാ​ളി​ല്‍ വി​ളി​ച്ചു ചേ​ര്‍​ത്ത യോ​ഗ​ത്തി​ലാ​ണ് ഇ​തു സം​ബ​ന്ധി​ച്ച തീ​രു​മാ​ന​മാ​യ​ത്. യോ​ഗ​ത്തി​ല്‍ കോ​വി​ഡ് പ്ര​തി​രോ​ധ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ഗ​ര​സ​ഭാ പ​രി​ധി​യി​ലും ആ​ശു​പ​ത്രി​യി​ലും അ​ടി​യ​ന്ത​ര​മാ​യി ചെ​യ്യേ​ണ്ടു​ന്ന കാ​ര്യ​ങ്ങ​ളെ​ക്കു​റി​ച്ചും ച​ര്‍​ച്ച ചെ​യ്തു. ഇ​ക്കാ​ര്യ​ങ്ങ​ള്‍ സ​ര്‍​ക്കാ​രി​ന്‍റെ ശ്ര​ദ്ധ​യി​ല്‍​പ്പെ​ടു​ത്തി അ​ടി​യ​ന്ത​ര പ​രി​ഹാ​രം കാ​ണു​മെ​ന്ന് കെ.​പി.​മോ​ഹ​ന​ന്‍ പ​റ​ഞ്ഞു. കൂ​ത്തു​പ​റ​മ്പ് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ ഓ​ക്‌​സി​ജ​ന്‍ പ്ലാ​ന്‍റ് സ്ഥാ​പി​ക്കാ​ന്‍ വേ​ണ്ട ന​ട​പ​ടി​ക​ള്‍ പു​രോ​ഗ​മി​ക്കു​ക​യാ​ണ്. നി​ല​വി​ല്‍ നാ​ല് ഓ​ക്‌​സി​ജ​ന്‍ കോ​ണ്‍​സ​ന്‍​ട്രേ​റ്റ​ര്‍ നി​ല​വി​ലു​ണ്ട്. ര​ണ്ടെ​ണ്ണം കൂ​ടു​ത​ല്‍ വാ​ങ്ങാ​ന്‍ ഓ​ര്‍​ഡ​ര്‍ ചെ​യ്തി​ട്ടു​ണ്ട്. 100 പ​ള്‍​സ് ഒാ​ക്‌​സി മീ​റ്റ​റി​നും ഓ​ര്‍​ഡ​ര്‍ ന​ല്‍​കി​യി​ട്ടു​ണ്ട്. ഇ​വ ഉ​ട​ന്‍ ത​ന്നെ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തും. ന​ഗ​ര​സ​ഭാ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ വി.​സു​ജാ​ത അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.