ഹൈ​ക്കോ​ട​തിക്കെതിരേ രൂ​ക്ഷവി​മ​ർ​ശ​ന​വു​മാ​യി ക​ണ്ണൂ​ർ മേ​യ​ർ
Thursday, August 5, 2021 12:41 AM IST
ക​ണ്ണൂ​ർ: പി​എ​സ്‌​സി ഉ​ദ്യോ​ഗാ​ർ​ഥി​ക​ളു​ടെ ഹ​ർ​ജി പ​രി​ഗ​ണി​ക്ക​വെ ഹൈ​ക്കോ​ട​തി ജ​ഡ്ജി ക​ഴി​ഞ്ഞ​ദി​വ​സം ന​ട​ത്തി​യ വാ​ക്കാ​ലു​ള്ള പ​രാ​മ​ർ​ശം വി​ദ്യാ​ർ​ഥി​ക​ളെ അ​പ​മാ​നി​ക്കു​ന്ന​തി​ന് തു​ല്യ​മാ​ണെ​ന്ന് മേ​യ​ർ ടി.​ഒ.​മോ​ഹ​ന​ൻ. അ​ഭ്യ​സ്ത​വി​ദ്യ​രാ​യ യു​വാ​ക്ക​ളോ​ട് പ​ശു​വി​നെ വ​ള​ർ​ത്താ​ൻ പ​റ​ഞ്ഞ ജ​ഡ്ജി എ​ന്തു കൊ​ണ്ട് എ​ൽ​എ​ൽ​ബി പ​ഠി​ച്ച് ജ​ഡ്ജി​യാ​കാ​ൻ പോ​യി. അ​ദ്ദേ​ഹ​ത്തി​ന് നാ​ല് പ​ശു​ക്ക​ളെ വ​ള​ർ​ത്താ​മാ​യി​രു​ന്നി​ല്ലേ. - മേ​യ​ർ ചോ​ദി​ച്ചു. എ​ല്ലാ​വ​രും സ​ർ​ക്കാ​ർ ജോ​ലി ആ​ഗ്ര​ഹി​ക്ക​രു​തെ​ന്നും നാ​ല് പ​ശു​ക്ക​ളെ വ​ള​ർ​ത്തു​ന്ന​ത് സ്റ്റാ​റ്റ​സി​ന് ചേ​രാ​ത്ത​താ​ണെ​ന്നു​മു​ള്ള കാ​ഴ്ച​പ്പാ​ട് ശ​രി​യ​ല്ലെ​ന്നും ജ​ഡ്ജി അ​ഭി​പ്രാ​യ​പ്പെ​ട്ടി​രു​ന്നു. പി​എ​സ്‌​സി റാ​ങ്ക് പ​ട്ടി​ക​യു​ടെ കാ​ലാ​വ​ധി നീ​ട്ട​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ക​ള​ക്‌​ട​റേ​റ്റ് പ​ടി​ക്ക​ൽ യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ ന​ട​ത്തി​യ ധ​ർ​ണ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു മേ​യ​ർ. ഭ​ര​ണ​കൂ​ടം നി​ഷ്പ​ക്ഷ​മാ​കാ​തെ വ​രു​മ്പോ​ഴാ​ണ് ജ​ന​ങ്ങ​ൾ കോ​ട​തി​യെ സ​മീ​പി​ക്കു​ന്ന​തെ​ന്നും ജ​ന​ങ്ങ​ൾ​ക്ക് വി​ശ്വാ​സ​മു​ണ്ടാ​യി​രു​ന്ന പി​എ​സ്‌​സി​യെ ഇ​ട​തു​സ​ർ​ക്കാ​ർ നോ​ക്കു​കു​ത്തി​യാ​ക്കി​യി​രി​ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സു​ധീ​പ് ജ​യിം​സ് അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് റി​ജി​ൽ മാ​ക്കു​റ്റി, റോ​ബ​ർ​ട്ട് വെ​ള്ളാ​ർ​വ​ള്ളി, വി.​രാ​ഹു​ൽ, പ്രി​നി​ൽ മ​തു​ക്കോ​ത്ത്, റി​ജേ​ഷ് കൊ​യ്‌​ലേ​രി​യ​ൻ, എം. ​കെ. വ​രു​ൺ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.