ക​ണ്ണൂ​രി​നെ സി​വി​ല്‍ സ​ര്‍​വീ​സ് പ​രി​ശീ​ല​ന ഹ​ബ്ബാ​ക്കും
Friday, September 24, 2021 1:09 AM IST
ക​ണ്ണൂ​ർ: ഉ​ത്ത​ര​മ​ല​ബാ​റി​ന്‍റെ സി​വി​ല്‍ സ​ര്‍​വീ​സ് പ​രി​ശീ​ല​ന ഹ​ബ്ബാ​ക്കി ക​ണ്ണൂ​രി​നെ മാ​റ്റു​മെ​ന്ന് ക​ണ്ണൂ​ര്‍ സ​ര്‍​വ​ക​ലാ​ശാ​ല പ്രോ. ​വൈ​സ് ചാ​ന്‍​സ​ല​ര്‍ ഡോ. ​എ. സാ​ബു. ജി​ല്ലാ ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ ഓ​ഫീ​സും ക​ണ്ണൂ​ര്‍ സ​ര്‍​വ​ക​ലാ​ശാ​ല സി​വി​ല്‍ സ​ര്‍​വീ​സ് ട്രെ​യി​നിം​ഗ് ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ടും സം​യു​ക്ത​മാ​യി സി​വി​ല്‍ സ​ര്‍​വീ​സ് താ​ത്പ​ര്യ​മു​ള്ള ജി​ല്ല​യി​ലെ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കാ​യി സം​ഘ​ടി​പ്പി​ച്ച മോ​ട്ടി​വേ​ഷ​ന്‍ ശി​ല്‍​പ്പ​ശാ​ല ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
ഇ​തി​നാ​യി പാ​ല​യാ​ട് അ​ക്കാ​ദ​മി കൂ​ടു​ത​ല്‍ വി​പു​ല​പ്പെ​ടു​ത്തും. സി​വി​ല്‍ സ​ര്‍​വീ​സ് താ​ത്പ​ര്യ​മു​ള്ള കു​ട്ടി​ക​ള്‍ ഉ​ണ്ടെ​ങ്കി​ലും പ​രി​ശീ​ല​ന​ത്തി​ന് അ​വ​ര്‍ കേ​ര​ള​ത്തി​ന് പു​റ​ത്തും മ​റ്റ് ജി​ല്ല​ക​ളി​ലു​മാ​യി പോ​വു​ക​യാ​ണ്. ക​ണ്ണൂ​ര്‍ സ​ര്‍​വ​ക​ലാ​ശാ​ല​യു​ടെ മാ​ന​ന്ത​വാ​ടി, ക​ല്യാ​ശേ​രി, കാ​സ​ർ​ഗോ​ഡ് കാ​മ്പ​സു​ക​ളു​ടെ ഭൗ​തി​ക സാ​ഹ​ച​ര്യ​ങ്ങ​ള്‍ പ്ര​യോ​ജ​ന​പ്പെ​ടു​ത്തി സി​വി​ല്‍ സ​ര്‍​വീ​സ് പ​രി​ശീ​ല​നം ആ​രം​ഭി​ക്കും. ഇ​തോ​ടെ ഉ​ത്ത​ര​മ​ല​ബാ​റി​നെ സി​വി​ല്‍ സ​ര്‍​വീ​സ് കേ​ന്ദ്ര​ങ്ങ​ളു​ടെ പ്ര​ധാ​ന കേ​ന്ദ്ര​മാ​യി മാ​റ്റാ​നാ​കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ പ​ബ്ലി​ക് റി​ലേ​ഷ​ന്‍​സ് വ​കു​പ്പ് ഡ​യ​റ​ക്ട​ര്‍ എ​സ്. ഹ​രി​കി​ഷോ​ര്‍ ശി​ല്‍​പ്പ​ശാ​ല​യി​ല്‍ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. ബി​രു​ദ പ​ഠ​ന കാ​ല​മാ​ണ് സി​വി​ല്‍ സ​ര്‍​വീ​സ് പ​രീ​ക്ഷ പ​ഠ​ന​ത്തി​ന് അ​നു​യോ​ജ്യ​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. സ​മൂ​ഹ​ത്തി​ന് ന​ന്മ ചെ​യ്യാ​ന്‍ ക​ഴി​യു​ന്ന മേ​ഖ​ല എ​ന്ന നി​ല​യി​ല്‍ വേ​ണം ഈ ​രം​ഗ​ത്തെ കാ​ണാ​നെ​ന്നും ഹ​രി​കി​ഷോ​ര്‍ പ​റ​ഞ്ഞു. ര​ജി​സ്റ്റ​ര്‍ ചെ​യ്ത നൂ​റോ​ളം വി​ദ്യാ​ര്‍​ഥി​ക​ളാ​ണ് ശി​ല്‍​പ്പ​ശാ​ല​യി​ല്‍ പ​ങ്കെ​ടു​ത്ത​ത്. പാ​ല​യാ​ട് സി​വി​ല്‍ സ​ര്‍​വീ​സ് ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ടി​ലെ അ​ധ്യാ​പ​ക​രാ​ണ് ക്ലാ​സു​ക​ള്‍​ക്ക് നേ​തൃ​ത്വം ന​ല്‍​കി​യ​ത്. പി.​കെ. നിം​ഷി​ദ്, ക്രി​സ്റ്റി ജോ​സ്, കെ​വി​ന്‍, അ​ശ്വ​തി മു​കു​ന്ദ​ന്‍, കെ.​പി. ശ​ര​ത്, കെ​വി​ന്‍ സാ​വി​യോ എ​ന്നി​വ​ര്‍ വി​വി​ധ വി​ഷ​യ​ങ്ങ​ളി​ല്‍ ക്ലാ​സെ​ടു​ത്തു. നി​ശ്ചി​ത എ​ണ്ണ​ത്തി​ല്‍ കൂ​ടു​ത​ല്‍ കു​ട്ടി​ക​ള്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത​തി​നാ​ല്‍ ര​ണ്ടാ​മ​ത്തെ ബാ​ച്ചി​നു​ള്ള ശി​ല്‍​പ്പ​ശാ​ല അ​ടു​ത്ത ദി​വ​സം ന​ട​ക്കും.