മ​ണ്ണു​മാ​ന്തി യ​ന്ത്ര​ത്തി​ന് മു​ക​ളി​ലേ​ക്ക് തെ​ങ്ങു വീ​ണ് ഓ​പ്പ​റേ​റ്റ​ര്‍ മ​രി​ച്ചു
Monday, November 29, 2021 10:07 PM IST
ചി​റ്റാ​രി​ക്കാ​ല്‍: ചെ​റു​പു​ഴ പാ​ല​ത്തി​ന് സ​മീ​പം മ​ല​യോ​ര​ഹൈ​വേ​യു​ടെ നി​ര്‍​മാ​ണ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കി​ടെ മ​ണ്ണു​മാ​ന്തി യ​ന്ത്ര​ത്തി​നു മു​ക​ളി​ലേ​ക്ക് തെ​ങ്ങ് മ​റി​ഞ്ഞു​വീ​ണ് ഓ​പ്പ​റേ​റ്റ​ര്‍ മ​രി​ച്ചു. ത​മി​ഴ്‌​നാ​ട് സ്വ​ദേ​ശി ഫി​നു എ​ന്ന സ​ദ​യ​ന്‍ (35) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് 12 ഓ​ടെ റോ​ഡ് നി​ര്‍​മാ​ണ​ത്തി​നാ​യി മ​ണ്ണ് നീ​ക്കം​ചെ​യ്യു​ന്ന​തി​നി​ടെ​യാ​ണ് അ​പ്ര​തീ​ക്ഷി​ത​മാ​യി തെ​ങ്ങ് മ​റി​ഞ്ഞു​വീ​ണ​ത്.

ഓ​പ്പ​റേ​റ്റ​റു​ടെ സീ​റ്റി​നു മു​ക​ളി​ലേ​ക്കാ​ണ് തെ​ങ്ങി​ന്‍​ത​ടി വ​ന്നു​വീ​ണ​ത്. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ സ​ദ​യ​നെ ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​കു​ന്ന വ​ഴി​യാ​ണ് മ​ര​ണം സം​ഭ​വി​ച്ച​ത്. മൃ​ത​ദേ​ഹം ക​ണ്ണൂ​ർ ഗ​വ.​മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു​ശേ​ഷം ഇ​ന്ന് ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു​കൊ​ടു​ക്കും.