ന​ഷ്ട​പ​രി​ഹാ​ര വിതരണം
Wednesday, December 1, 2021 1:09 AM IST
മ​ട്ട​ന്നൂ​ർ: ഒ​മ്പ​തു വ​ർ​ഷ​ത്തോ​ളം നീ​ണ്ട കാ​ത്തി​രി​പ്പി​ന് ശേ​ഷം ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള വി​ക​സ​ന​ത്തി​ന് സ്ഥ​ലം വി​ട്ടു ന​ൽ​കി​യ കൊ​തേ​രി ഭാ​ഗ​ത്തെ ഭൂ​വു​ട​മ​ക​ൾ​ക്ക് ന​ഷ്ട​പ​രി​ഹാ​രം വി​ത​ര​ണം ചെ​യ്തു. കൊ​തേ​രി യൂ​ണി​റ്റി ടി​ടി​ഐ​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ കെ.​കെ.​ശൈ​ല​ജ എം​എ​ൽ​എ തു​ക വി​ത​ര​ണം ചെ​യ്തു. 42 ഭൂ​വു​ട​മ​ക​ൾ​ക്കാ​ണ് ഇ​ന്ന​ലെ ന​ഷ്ട​പ​രി​ഹാ​ര​ത്തു​ക ചെ​ക്കാ​യി ന​ൽ​കി​യ​ത്.
പ​ര​മാ​വ​ധി പേ​ർ​ക്ക് കോ​ട​തി​യി​ൽ എ​ത്തി​ക്കാ​തെ ഒ​ത്തു​തീ​ർ​പ്പി​ലൂ​ടെ എ​ത്ര​യും വേ​ഗം പ​ണം ല​ഭ്യ​മാ​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്ന് കെ.​കെ.​ശൈ​ല​ജ എം​എ​ൽ​എ പ​റ​ഞ്ഞു. കീ​ഴ​ല്ലൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​വി.​മി​നി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മ​ട്ട​ന്നൂ​ർ ന​ഗ​ര​സ​ഭ വൈ​സ് ചെ​യ​ർ​മാ​ൻ പി. ​പു​രു​ഷോ​ത്ത​മ​ൻ, കെ.​അ​നി​ൽ​കു​മാ​ർ, എം.​ര​തീ​ഷ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.