അ​ധ്യാ​പ​ക​ർ സ​മ​ർ​പ്പ​ണ​ത്തി​ന്‍റെ പ്ര​തീ​ക​മാ​യി മാ​റ​ണം: ബി​ഷ​പ് ഡോ.​അ​ല​ക്സ് വ​ട​ക്കും​ത​ല
Sunday, June 26, 2022 12:48 AM IST
ത​ല​ശേ​രി: അ​ധ്യാ​പ​ക​ർ സ​മ​ർ​പ്പ​ണ​ത്തി​ന്‍റെ പ്ര​തീ​ക​മാ​യി മാ​റ​ണ​മെ​ന്ന് ക​ണ്ണൂ​ർ രൂ​പ​ത ബി​ഷ​പ് ഡോ.​അ​ല​ക്സ് വ​ട​ക്കും​ത​ല. കേ​ര​ള കാ​ത്ത​ലി​ക് ടീ​ച്ചേ​ഴ്സ് ഗി​ൽ​ഡ് സം​സ്ഥാ​ന​സ​മി​തി ത​ല​ശേ​രി സ​ന്ദേ​ശ് ഭ​വ​നി​ൽ സം​ഘ​ടി​പ്പി​ച്ച വ​ട​ക്ക​ൻ മേ​ഖ​ലാ ക്യാ​മ്പി​ന്‍റെ സ​മാ​പ​ന​സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. പാ​ർ​ശ്വ​വ​ത്ക​രി​ക്ക​പ്പെ​ട്ട കു​ഞ്ഞു​ങ്ങ​ളു​ടെ സാ​ധ്യ​ത​ക​ൾ​കൂ​ടി തി​രി​ച്ച​റി​ഞ്ഞ് അ​വ​രു​ടെ സ​ർ​ഗാ​ത്മ​ക ക​ഴി​വു​ക​ൾ വ​ള​ർ​ത്തി​യെ​ടു​ക്ക​ണ​മെ​ന്നും ബി​ഷ​പ് പ​റ​ഞ്ഞു.

സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ബി​ജു ഓ​ളാ​ട്ടു​പു​റം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഫാ. ​ചാ​ൾ​സ് ലി​യോ​ൺ, സി.​ടി. വ​ർ​ഗീ​സ്, ബി​ജു കു​റു​മു​ട്ടം, ബെ​ന്നി പു​ത്ത​ൻ​ന​ട​യി​ൽ, എം.​ജെ. ജോ​മ​റ്റ്, അ​ഗ​സ്റ്റി​ൻ കെ.​ജോ​ർ​ജ്, മ​ഞ്ജു​ഷ കു​ര്യ​ൻ, ശോ​ഭ ടോം ​എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. വ​ട​ക്ക​ൻ മേ​ഖ​ല​യി​ലെ പ​ത്ത് രൂ​പ​ത​ക​ളി​ൽ​നി​ന്നു​ള്ള അ​റു​പ​തി​ൽ​പ്പ​രം പ്ര​തി​നി​ധി​ക​ൾ പ​ങ്കെ​ടു​ത്തു.