സെ​മി​നാ​ർ നാ​ളെ
Wednesday, August 10, 2022 1:17 AM IST
ക​ണ്ണൂ​ർ: വ​ർ​ധി​ച്ചു​വ​രു​ന്ന ജ​ന്തു​ജ​ന്യ​രോ​ഗ​ങ്ങ​ൾ പൊ​തു​ജ​നാ​രോ​ഗ്യ​ത്തി​ന് ഭീ​ഷ​ണി ഉ​യ​ർ​ത്തു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പ് ജ​ന്തു​ജ​ന്യ രോ​ഗ​ങ്ങ​ളും പൊ​തു​ജ​നാ​രോ​ഗ്യ​വും എ​ന്ന വി​ഷ​യ​ത്തി​ൽ നാ​ളെ സെ​മി​നാ​റും ശി​ല്പ​ശാ​ല​യും സം​ഘ​ടി​പ്പി​ക്കു​ന്നു. നാ​ളെ ഉ​ച്ച​ക​ഴി​ഞ്ഞ് 2.30ന് ​ക​ണ്ണൂ​ർ ക​ക്കാ​ടു​ള്ള മൃ​ഗ​സം​ര​ക്ഷ​ണ പ​രി​ശീ​ല​ന കേ​ന്ദ്രം കോ​ൺ​ഫ​റ​ൻ​സ് ഹാ​ളി​ൽ ന​ട​ക്കു​ന്ന പ​രി​പാ​ടി മേ​യ​ർ ടി.​ഒ. മോ​ഹ​ന​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. പ​ന്നി​പ്പ​നി ബാ​ധി​ച്ച് ന​ഷ്ടം സം​ഭ​വി​ച്ച പ​ന്നി​ക​ർ​ഷ​ക​ർ​ക്കു​ള്ള ന​ഷ്ട​പ​രി​ഹാ​രം വ​കു​പ്പ് മ​ന്ത്രി ചി​ഞ്ചു റാ​ണി വി​ത​ര​ണം ചെ​യ്യും.​ പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് അ​ഭി​പ്രാ​യ​ങ്ങ​ളും നി​ർ​ദേ​ശ​ങ്ങ​ളും സ​ർ​പ്പി​ക്കാ​മെ​ന്ന് ജി​ല്ലാ മൃ​ഗ​സം​ര​ക്ഷ​ണ ഓ​ഫീ​സ​ർ ഡോ. ​അ​ജി​ത് ബാ​ബു അ​റി​യി​ച്ചു. സെ​മി​നാ​റി​ൽ പ​ങ്കെ​ടു​ക്കു​ന്ന​വ​ർ 0497 2702982 എ​ന്ന ഫോ​ൺ ന​ന്പ​റി​ൽ ബ​ന്ധ​പ്പെ​ട​ണം.