കേ​ള​കം ഹെ​ൽ​ത്തി വി​ല്ലേ​ജ് സൊ​സൈ​റ്റി‌​യു​ടെ ആ​ദ്യ ഔ​ട്ട്‌ലറ്റ് തു​റ​ന്ന ു
Sunday, April 21, 2024 7:22 AM IST
കേ​ള​കം: കേ​ള​കം ഹെ​ൽ​ത്തി വി​ല്ലേ​ജ് സൊ​സൈ​റ്റി​യു​ടെ ആ​ദ്യ ഔ​ട്ട്‌ലറ്റ്് ഫ്ര​ഷ് ബൈ ​മ​ഞ്ഞ​ളാം​പു​റം യു​പി സ്കൂ​ളി​ന് മു​ന്നി​ൽ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു. വെ​ഞ്ചി​രി​പ്പ് ക​ർ​മം ചെ​ട്ടി​യാം​പ​റ​മ്പ് പ​ള്ളി വി​കാ​രി ഫാ. ​സെ​ബാ​സ്റ്റ്യ​ൻ പൊ​ടി​മ​റ്റം നി​ർ​വ​ഹി​ച്ചു.

വി​ഷ​ര​ഹി​ത​മാ​യ ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ ജ​ന​ങ്ങ​ളി​ലെ​ത്തി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് സൊ​സൈ​റ്റി പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. വി​ഷ​ര​ഹി​ത പ​ച്ച മ​ത്സ്യം, സ്വ​ന്തം ഫാ​മി​ൽ ഉ​ത്പാ​ദി​പ്പി​ച്ച ചി​ക്ക​ൻ, മ​ട്ട​ൻ, ബീ​ഫ്, ക​ർ​ഷ​ക​രി​ൽ നി​ന്നും നേ​രി​ട്ട് വാ​ങ്ങു​ന്ന ജൈ​വ പ​ച്ച​ക്ക​റി​ക​ൾ, ത​വി​ടു ക​ള​യാ​ത്ത അ​രി, പ​ല​വ്യ​ഞ്ജ​നം, പ​ഴ​വ​ർ​ഗ​ങ്ങ​ൾ, പ്ര​ദേ​ശി​ക​മാ​യി ഉ​ത്പാ​ദി​പ്പി​ക്കു​ന്ന പ​ല​ഹാ​ര​ങ്ങ​ൾ, അ​ച്ചാ​റു​ക​ൾ, എ​ന്നി​വ ഔ​ട്ട്‌ലറ്റിലൂടെ ല​ഭ്യ​മാ​ക്കും.

ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ ഭാ​ര​വാ​ഹി​ക​ളാ​യ ജോ​സ​ഫ് വ​ള്ളോ​ക്ക​രി, അ​നി​ൽ താ​ഴ​ത്തെ മു​റി, ജ​സ്റ്റി​ൻ ചീ​രം​വേ​ലി, ബോ​ബ​ൻ ഇ​ര​പ്പ​ക്കാ​ട്ട്, ഷാ​ജ​ൻ കു​ള​ത്തി​ന്‍റെ മേ​ലേ​തി​ൽ, സി​ബി ചേ​രി​യി​ൽ, മോ​ളി ക​ള​പ്പു​ര എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.