വി​എ​ഫ്‌​സി​: ആ​ദ്യ​ദി​നം 512പേ​ര്‍ വോ​ട്ട് ചെ​യ്തു
Tuesday, April 23, 2024 7:56 AM IST
ക​ണ്ണൂ​ര്‍: പ​ള്ളി​ക്കു​ന്ന് കൃ​ഷ്ണ​മേ​നോ​ന്‍ സ്മാ​ര​ക ഗ​വ. വ​നി​താ കോ​ള​ജി​ല്‍ തി​ങ്ക​ളാ​ഴ്ച പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ച്ച ജി​ല്ലാ​ത​ല വോ​ട്ട​ര്‍ ഫെ​സി​ലി​റ്റേ​ഷ​ന്‍ സെ​ന്‍റ​റി​ല്‍ ആ​ദ്യ​ദി​നം പോ​സ്റ്റ​ല്‍ വോ​ട്ട് ചെ​യ്ത​ത് 512 തെ​ര​ഞ്ഞെ​ടു​പ്പ് ജോ​ലി​യി​ലു​ള്ള ജീ​വ​ന​ക്കാ​ര്‍.

3336 ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് പോ​സ്റ്റ​ല്‍ വോ​ട്ട് ചെ​യ്യു​ന്ന​തി​നു​ള്ള ബാ​ല​റ്റാ​ണ് ജി​ല്ലാ​ത​ല വി​എ​ഫ്സി​യി​ല്‍ ല​ഭ്യ​മാ​യി​രു​ന്ന​ത്. തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍ മാ​ര്‍​ഗ​നി​ര്‍​ദ്ദേ​ശ പ്ര​കാ​രം ജി​ല്ല​യി​ല്‍ തെ​ര​ഞ്ഞെ​ടു​പ്പ് ജോ​ലി​യി​ലു​ള്ള ജീ​വ​ന​ക്കാ​ര്‍​ക്ക് പോ​സ്റ്റ​ല്‍ വോ​ട്ട് ചെ​യ്യു​ന്ന​തി​നാ​ണ് ജി​ല്ലാ ത​ല വി​എ​ഫ്‌​സി ആ​രം​ഭി​ച്ച​ത്.

രാ​വി​ലെ ഒ​മ്പ​ത് മു​ത​ല്‍ വൈ​കു​ന്നേ​രം അ​ഞ്ചു​വ​രെ അ​ര്‍​ഹ​ത​പ്പെ​ട്ട​വ​ര്‍​ക്ക് തി​രി​ച്ച​റി​യ​ല്‍ രേ​ഖ​യു​മാ​യി എ​ത്തി വോ​ട്ട് രേ​ഖ​പ്പെ​ടു​ത്താം. കേ​ന്ദ്ര​ത്തി​ല്‍ ഏ​ഴ് കൗ​ണ്ട​റു​ക​ളാ​ണ് സ​ജ്ജീ​ക​രി​ച്ചി​ട്ടു​ള്ള​ത്. ഏ​പ്രി​ല്‍ 24 വ​രെ ജി​ല്ലാ​ത​ല വി​എ​ഫ്സി പ്ര​വ​ര്‍​ത്തി​ക്കും.