കെ​സി​വൈ​എം ത​ല​ശേ​രി അ​തി​രൂ​പ​ത മ​ഹാ​യു​വ​ജ​ന സം​ഗ​മം ചെ​ന്പേ​രി​യി​ൽ
Thursday, April 25, 2024 1:34 AM IST
ക​ണ്ണൂ​ർ: ത​ല​ശേ​രി അ​തി​രൂ​പ​ത​യു​ടെ യു​വ​ജ​ന ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ന​സ്രാ​ണി യു​വ​ജ​ന സം​ഗ​മം സം​ഘ​ടി​പ്പി​ക്കു​ന്നു. 27ന് ​വൈ​കു​ന്നേ​ര ചെ​മ്പേ​രി​യി​ലാ​ണ് മ​ഹാ​യു​വ​ജ​ന സം​ഗ​മം. സ​മ്മേ​ള​ന​ത്തി​ന്‍റെ മു​ന്നോ​ടി​യാ​യി വൈ​കു​ന്നേ​രം 4.30 ന് ​യു​വ​ജ​ന​റാ​ലി ന​ട​ക്കും. ചെ​മ്പേ​രി പ​ഴ​യ ബ​സ്‌​സ്റ്റാ​ൻ​ഡി​ൽ നി​ന്നാ​രം​ഭി​ച്ച് സെ​ന്‍റ് തോ​മ​സ് ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ൾ സ്റ്റേ​ഡി​യ​ത്തി​ൽ റാ​ലി അ​വ​സാ​നി​ക്കും.​യു​വ​ജ​ന സം​ഗ​മ​ത്തോ​ട​നു​ബ​ന്ധി​ച്ച് ദി​വ്യ​കാ​രു​ണ്യ​പ്ര​ദ​ക്ഷി​ണ​വും ആ​രാ​ധ​ന​യും ന​ട​ക്കും.

തു​ട​ർ​ന്ന് ന​ട​ക്കു​ന്ന പൊ​തു​സ​മ്മേ​ള​നം മ​ന്ത്രി ക​ട​ന്ന​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. ത​ല​ശേ​രി അ​തി​രൂ​പ​ത ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ജോ​സ​ഫ് പാം​പ്ലാ​നി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. ത​ല​ശേ​രി അ​തി​രൂ​പ​ത കെ​സി​വൈ​എം പ്ര​സി​ഡ​ന്‍റ് അ​ഖി​ൽ ചാ​ലി​ൽ പു​ത്ത​ൻ​പു​ര​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും . അ​തി​രൂ​പ​ത ഡ​യ​റ​ക്ട​ർ ഫാ. ​ജി​ൻ​സ് വാ​ളി​പ്ലാ​ക്ക​ൽ ആ​മു​ഖ​പ്ര​ഭാ​ഷ​ണ​വും ഇ​രി​ക്കൂ​ർ എം​എ​ൽ​എ സ​ജീ​വ് ജോ​സ​ഫ് യു​വ​ജ​ന ദി​ന സ​ന്ദേ​ശ​വും ന​ൽ​കും.

കെ​സി​വൈ​എം സം​സ്ഥാ​ന ഡ​യ​റ​ക്ട​ർ ഫാ. ​സ്റ്റീ​ഫ​ൻ ചാ​ല​ക്ക​ര അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണം ന​ട​ത്തും. കെ​സി​വൈ​എം മു​ൻ ഡ​യ​റ​ക്ട​ർ ഫാ.​കു​ര്യാ​ക്കോ​സ് മു​ണ്ട​പ്ലാ​ക്ക​ലി​ന്‍റെ പേ​രി​ലു​ള്ള സാ​മൂ​ഹ്യ​സാം​സ്കാ​രി​ക രം​ഗ​ത്തെ മി​ക​ച്ച സേ​വ​ന​ത്തി​നു​ള്ള അ​വാ​ർ​ഡ് ചെ​മ്പേ​രി സാ​ന്ത്വ​നം പാ​ലി​യേ​റ്റീ​വ് കെ​യ​ർ സെ​ന്‍റ​റി​ന് സ​മ്മാ​നി​ക്കും. മി​ക​ച്ച യു​വ​ജ​ന പ്ര​വ​ർ​ത്ത​ക​ർ​ക്കു​ള്ള യൂ​ത്ത് എ​ക്സ​ല​ൻ​സ് അ​വാ​ർ​ഡ് മു​ൻ പ്ര​സി​ഡ​ന്‍റ് ചി​ഞ്ചു വ​ട്ട​പ്പാ​റ​യ്ക്കും യു​വ ക​ർ​ഷ​ക​നു​ള്ള അ​വാ​ർ​ഡ് ജ​യിം​സ് മൈ​ക്കി​ൾ മ​ളാ​ക്കു​ഴി​യി​ലി​നും മോ​ൺ. മാ​ത്യു എം. ​ചാ​ലി​ൽ അ​വാ​ർ​ഡ് സി​വി​ൽ സ​ർ​വീ​സ് പ​രീ​ക്ഷ​യി​ൽ 93-ാം റാ​ങ്ക് ക​ര​സ്ഥ​മാ​ക്കി​യ ആ​നി ജോ​ർ​ജ് ഓ​ലി​ക്കു​ന്നേ​ലി​നും സ​മ്മാ​നി​ക്കും. സം​സ്ഥാ​ന-​രൂ​പ​താ​ത​ല​ങ്ങ​ളി​ൽ നേ​ട്ട​ങ്ങ​ൾ കൈ​വ​രി​ച്ച​വ​രെ ആ​ദ​രി​ക്കും.

തു​ട​ർ​ന്ന് നൃ​ത്താ​വി​ഷ്കാ​ര​ങ്ങ​ളോ​ടെ ക​ലാ​പ​രി​പാ​ടി​ക​ൾ അ​ര​ങ്ങേ​റും. സം​ഗ​മ​ത്തി​ന് സ​മാ​പ​നം കു​റി​ച്ച് മ്യൂ​സി​ക്‌ ഫ്യൂ​ഷ​ൻ നൈ​റ്റും ഉ​ണ്ടാ​യി​രി​ക്കു​മെ​ന്ന് സം​ഘാ​ട​ക സ​മി​തി പ​ത്ര​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു.

പാ​ർ​ക്കിം​ഗ്
റാ​ലി​ക്ക് വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ യു​വ​ജ​ന​ങ്ങ​ളെ പ​ഴ​യ ബ​സ്‌​സ്റ്റാ​ൻ​ഡി​ൽ ഇ​റ​ക്കി​യ​ശേ​ഷം പ​ള്ളി ഗ്രൗ​ണ്ടി​ലും ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ന്‍റെ ഗ്രൗ​ണ്ടി​ലും പാ​ർ​ക്ക് ചെ​യ്യ​ണ​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.