വെറ്ററി​ന​റി ഡോ​ക്ട​റെ ആ​ദ​രി​ച്ചു
Friday, July 19, 2019 1:27 AM IST
കോ​ള​യാ​ട്: മ​ലേ​യോ​ര മേ​ഖ​ല​യി​ൽ​പ്പെ​ട്ട കൊ​ട്ടി​യൂ​ർ, കേ​ള​കം, ക​ണി​ച്ചാ​ർ, പേ​രാ​വൂ​ർ, മാ​ലൂ​ർ, കോ​ള​യാ​ട് പ​ഞ്ചാ​യ​ത്തു​ക​ളി​ലെ ക്ഷീ​ര​ക​ർ​ഷ​ക​രു​ടെ പ്രി​യ​ങ്ക​ര​നാ​യ വെ​റ്റ​റി​ന​റി ഡോ​ക്ട​റെ ആ​ദ​രി​ച്ചു. ത​മി​ഴ്നാ​ട് ത​ഞ്ചാ​വൂ​ർ സ്വ​ദേ​ശി​യാ​യ ഡോ​ക്ട​ർ ജി.​രാ​മ അ​റു​മു​ഖ​ത്തെ​യാ​ണ് ഉ​പ​ഹാ​രം ന​ല്കി ആ​ദ​രി​ച്ച​ത്. അ​റ​യ​ങ്ങാ​ട് ഇ​എം​എ​സ് സ്മാ​ര​ക വാ​യ​ന​ശാ​ല ആ​ൻ​ഡ് ഗ്ര​ന്ഥാ​ല​യ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്തി​യ സ്വീ​ക​ര​ണ പ​രി​പാ​ടി പേ​രാ​വൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​പ്ര​സ​ന്ന ഉ​ദ്ഘാ​ട​നം ചെ​യ്തു. ബീ​ന ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. 1996 ൽ ​കൊ​മ്മേ​രി ഗ​വ.​വെ​റ്റ​റി​ന​റി ഡി​സ്പെ​ൻ​സ​റി​യി​ൽ സേ​വ​നം ആ​രം​ഭി​ച്ചു കൊ​ണ്ടാ​ണ് അ​ദ്ദേ​ഹം ഔ​ദ്യോ​ഗി​ക ജീ​വി​തം ആ​രം​ഭി​ച്ച​ത്. നി​ല​വി​ൽ മ​ട്ട​ന്നൂ​ർ ന​ഗ​ര​സ​ഭാ വെ​റ​റ​റി​ന​റി ഹോ​സ്പി​റ്റ​ലി​ൽ സീ​നി​യ​ർ വെ​റ്റ​റി​ന​രി സ​ർ​ജ​നാ​ണ്.