അ​നാ​മി​ക സു​രേ​ഷി​ന്‍റെ വീ​ട് ത​ക​ര്‍​ന്നു
Thursday, August 15, 2019 1:29 AM IST
ഇ​രി​ട്ടി: അ​മ്പെ​യ്ത്ത് താ​രം അ​നാ​മി​ക സു​രേ​ഷി​ന്‍റെ വീ​ട് ക​ന​ത്ത മ​ഴ​യി​ല്‍ മ​ണ്ണി​ടി​ഞ്ഞ് വീ​ണ് ത​ക​ര്‍​ന്നു. ദേ​ശീ​യ സ്‌​കൂ​ള്‍ മീ​റ്റി​ല്‍ അ​മ്പെ​യ്ത്തി​ല്‍ വി​ജ​യി​യാ​യ അ​നാ​മി​ക​യു​ടെ പാ​യം പ​ഞ്ചാ​യ​ത്തി​ലെ ക​ട​ത്തും​ക​ട​വ് പു​തു​ശേ​രി​യി​ലെ വീ​ടാ​ണ് ഇ​ന്ന​ല​ത്തെ ക​ന​ത്ത മ​ഴ​യി​ല്‍ മ​ണ്ണി​ടി​ഞ്ഞു വീ​ണ് ത​ക​ര്‍​ന്ന​ത്. അ​പ​ക​ട സ​മ​യ​ത്ത് അ​നാ​മി​ക​യു​ടെ അ​ച്ഛ​ൻ ക​ട്ട​റേ​ത്ത് സു​രേ​ഷും കു​ടും​ബ​വും വീ​ട്ടി​ലു​ണ്ടാ​യി​രു​ന്നു. വീ​ടു ത​ക​ര്‍​ന്ന​തി​നെ​ത്തു​ട​ര്‍​ന്ന് കു​ടും​ബ​ത്തെ ഇ​വ​രെ മ​റ്റൊ​രു വീ​ട്ടി​ലേ​ക്കു മാ​റ്റി​പ്പാ​ര്‍​പ്പി​ച്ചു. വ​യ​നാ​ട്‌ സ്‌​പോ​ര്‍​ട്‌​സ് സ്‌​കൂ​ളി​ലാ​ണ് അ​നാ​മി​ക പ​ഠി​ക്കു​ന്ന​ത്.