നി​യ​ന്ത്ര​ണം വി​ട്ട കാർ ഓ​ട്ടോ​യി​ലി​ടി​ച്ചു: ഒ​രാ​ൾ​ക്കു​ പ​രി​ക്ക്
Monday, August 26, 2019 1:11 AM IST
മ​ട്ട​ന്നൂ​ർ: നി​യ​ന്ത്ര​ണം വി​ട്ട കാ​ർ മൂ​ന്ന് ഓ​ട്ടോ​യി​ൽ ഇ​ടി​ച്ചു. ഒ​രാ​ൾ​ക്ക് പ​രി​ക്ക്. ഇ​ന്ന​ലെ ഉ​ച്ച​ക്ക് ഉ​രു​വ​ച്ചാ​ൽ ടൗ​ണി​ൽ ഓ​ട്ടോ​സ്റ്റാ​ൻ​ഡി​ലാ​യി​രു​ന്നു അ​പ​ക​ടം.
മ​ട്ട​ന്നൂ​രി​ൽ നി​ന്നു വ​രി​ക​യാ​യി​രു​ന്ന ആ​ൾ​ട്ടോ കാ​ർ നി​യ​ന്ത്ര​ണം വി​ട്ടു സ്റ്റാ​ൻ​ഡി​ൽ നി​ർ​ത്തി​യി​ട്ട ഓ​ട്ടോ​യി​ൽ ഇ​ടി​ച്ചു മു​ന്നോ​ട്ടു നീ​ങ്ങി മ​റ്റൊ​രു ഓ​ട്ടോ​യു​ടെ പി​റ​കി​ൽ ഇ​ടി​ക്കു​ക​യും അ​പ​ക​ത്തി​ൽ ഓ​ട്ടോ മൂ​ന്നോ​ട്ടു​നീ​ങ്ങി മ​റ്റൊ​രു ഓ​ട്ടോ​യി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ഓ​ട്ടോ​യി​ൽ ഇ​രി​ക്കു​ക​യാ​യി​രു​ന്ന ഡ്രൈ​വ​ർ ബാ​വോ​ട്ടു പാ​റ​യി​ലെ ടി. ​ജ​യ​കൃ​ഷ്ണ​ൻ (35) നാ​ണു പ​രി​ക്കേ​റ്റ​ത്. അ​പ​ക​ട​ത്തി​ൽ കാ​റി​ന്‍റെ മു​ൻ​ഭാ​ഗം ത​ക​രു​ക​യും ഓ​ട്ടോ​റി​ക്ഷ​ക​ൾ​ക്കു കേ​ടു​പാ​ട് സം​ഭ​വി​ക്കു​ക​യും ചെ​യ്തു.
മ​ട്ട​ന്നൂ​ർ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി വാ​ഹ​ന​ങ്ങ​ൾ മാ​റ്റി. ത​ല​ശേ​രി വ​ള​വു​പാ​റ റോ​ഡ് ന​വീ​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി റോ​ഡ് പ​ണി പൂ​ർ​ത്തി​യാ​ക്കാ​ത്ത​താ​ണ് അ​പ​ക​ട​ത്തി​നു കാ​ര​ണ​മാ​യ​തെ​ന്നു നാ​ട്ടു​കാ​ർ ആ​രോ​പി​ച്ചു.