പോ​ഷ​കാ​ഹാ​ര​ക്കി​റ്റ് വി​ത​ര​ണം ചെ​യ്തു
Monday, September 9, 2019 1:31 AM IST
ഇ​രി​ട്ടി: ഇ​രി​ട്ടി ന​ഗ​ര​സ​ഭ പെ​യി​ൻ ആ​ൻ​ഡ് പാ​ലി​യേ​റ്റി​വ് 2019-20 പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി മേ​ഖ​ല​യി​ലെ കി​ട​പ്പ് രോ​ഗി​ക​ൾ​ക്ക് പോ​ഷ​കാ​ഹാ​ര കി​റ്റ് വി​ത​ര​ണം ചെ​യ്തു. കീ​ഴൂ​ർ വി​യു​പി സ്‌​കൂ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ കി​റ്റു​ക​ളു​ടെ വി​ത​ര​ണോ​ദ്ഘാ​ട​നം ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ പി.​പി. അ​ശോ​ക​ൻ നി​ർ​വ​ഹി​ച്ചു. വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ പി.​വി. മോ​ഹ​ന​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കൗ​ൺ​സി​ല​ർ​മാ​രാ​യ ആ​ർ.​കെ. ഷൈ​ജു, പി.​എം. ര​വീ​ന്ദ്ര​ൻ, പി.​കെ. ബ​ൾ​ക്കീ​സ്, പി. ​ര​ഘു തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. ഇ​രി​ട്ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് പി.​പി. ര​വീ​ന്ദ്ര​ൻ സ്വാ​ഗ​ത​വും ഹെ​ൽ​ത്ത് സൂ​പ്പ​ർ​വൈ​സ​ർ എം.​വി. ജ​ഗ​ദീ​ഷ് ന​ന്ദി​യും പ​റ​ഞ്ഞു.