സ്‌​നേ​ഹ​വീ​ട് കൈ​മാ​റി
Monday, September 9, 2019 1:31 AM IST
പേ​രാ​വൂ​ര്‍: വൈ​സ്മെ​ന്‍​സ് ക്ല​ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ നി​ര്‍​മി​ച്ച സ്‌​നേ​ഹ​വീ​ടി​ന്‍റെ താ​ക്കോ​ല്‍​ദാ​നം മു​ന്‍ ഡി​സ്ട്രി​ക് ഗ​വ​ര്‍​ണ​ര്‍ ടി.​എ. പൗ​ലോ​സ് നി​ർ​വ​ഹി​ച്ചു. വീ​ട് നി​ര്‍​മി​ക്കു​ന്ന​തി​നാ​യി സ്ഥ​ല​വും പ​ണ​വും ന​ല്‍​കി​യ ക്ല​ബ് മെ​മ്പ​ര്‍ ജോ​സ് പെ​രു​മ്പ​നാ​നി​ക്ക​ലി​നെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു. വൈ​സ്‌​മെ​ന്‍ അം​ഗ​മാ​യി​രു​ന്ന ടി.​എ. അ​ഗ​സ്റ്റി​ന്‍ അ​നു​സ്മ​ര​ണ​വും അ​ധ്യാ​പ​ക-​ക​ര്‍​ഷ​ക ദി​നാ​ച​ര​ണ​വും 2019-20 വ​ര്‍​ഷ​ത്തെ ജീ​വ​കാ​രു​ണ്യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​ന​വും മി​നി​മൈ​സ് പ്ലാ​സ്റ്റി​ക് മാ​ക്‌​സി​മൈ​സ് ലൈ​ഫ് പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​ന​വും ച​ട​ങ്ങി​നോ​ട​നു​ബ​ന്ധി​ച്ച് ന​ട​ന്നു. പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് വി. ​ബാ​ബു മാ​സ്റ്റ​ര്‍ മി​ക​ച്ച ക​ര്‍​ഷ​ക​നെ ആ​ദ​രി​ച്ചു. ദു​ര​ന്ത മേ​ഖ​ല​യി​ല്‍ മി​ക​ച്ച സേ​വ​നം അ​നു​ഷ്ടി​ച്ച ക്ല​ബ് മെ​മ്പ​റും ഫ​യ​ര്‍​മാ​നു​മാ​യ പ്ര​ദീ​പ​ന്‍ പു​ത്ത​ല​ത്തി​നെ വാ​ര്‍​ഡ് മെ​മ്പ​ര്‍ ഡാ​ര്‍​ളി ടോ​മി ആ​ദ​രി​ച്ചു. മി​ക​ച്ച അ​ധ്യാ​പ​ക​രെ ഡോ. ​സി.​എം. ദി​നേ​ശ് അ​നു​മോ​ദി​ച്ചു. ഒ ​മാ​ത്യു, ഷി​നോ​ജ് ന​രി​തൂ​ക്കി​ല്‍, എ​ന്‍.​എ​സ്. സ്‌​ക​റി​യ, ടി.​വി. ജോ​ര്‍​ജ് തു​ട​ങ്ങി​യ​വ​ര്‍ ച​ട​ങ്ങി​ല്‍ സം​ബ​ന്ധി​ച്ചു.