വാ​ട​ക​യ്ക്കെ​ടു​ത്ത കാ​മ​റ തി​രി​ച്ചു ന​ൽ​കാ​തെ വ​ഞ്ചി​ച്ചെ​ന്ന കേ​സി​ൽ അ​റ​സ്റ്റ്
Monday, September 9, 2019 1:31 AM IST
കൂ​ത്തു​പ​റ​മ്പ്: സ്റ്റു​ഡി​യോ​യി​ൽ നി​ന്ന് വാ​ട​ക​യ്ക്കെ​ടു​ത്ത മൂ​ന്നു ല​ക്ഷ​ത്തോ​ളം രൂ​പ വി​ല​യു​ള്ള കാ​മ​റ തി​രി​ച്ചു​ന​ൽ​കാ​തെ വ​ഞ്ചി​ച്ചെ​ന്ന പ​രാ​തി​യി​ൽ യു​വാ​വ് അ​റ​സ്റ്റി​ൽ. അ​യ്യ​ൻ​കു​ന്ന് ഇ​ട​മ​ര​ത്തെ റെ​യ്സ​ൺ വി​ൽ​സ​ണി (25) നെ​യാ​ണ് കൂ​ത്തു​പ​റ​മ്പ് എ​സ്ഐ കെ.​വി.​സ്മി​തേ​ഷും സം​ഘ​വും അ​റ​സ്റ്റ് ചെ​യ്ത​ത്. കൂ​ത്തു​പ​റ​മ്പ് ടൗ​ണി​ലെ തി​ങ്ക​ൾ സ്റ്റു​ഡി​യോ​യി​ൽ​നി​ന്ന് റെ​യി​സ​ൺ വി​ൽ​സ​ൺ ക​ഴി​ഞ്ഞ മാ​സ​മാ​ണ് കാ​മ​റ വാ​ട​ക​യ്ക്കെ​ടു​ത്ത​ത്. തി​രി​ച്ചു​ന​ൽ​കാ​തെ വ​ന്ന​പ്പോ​ഴാ​ണ് ഉ​ട​മ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്. കാ​മ​റ ഇ​യാ​ൾ വി​ല്പ​ന ന​ട​ത്തി​യ​താ​യി അ​ന്വേ​ഷ​ണ​ത്തി​ൽ വ്യ​ക്ത​മാ​യ​താ​യി പോ​ലീ​സ് പ​റ​ഞ്ഞു.