ക​ർ​മ​സ​മി​തി രൂ​പീ​ക​രി​ച്ചു
Tuesday, September 10, 2019 1:23 AM IST
ചെ​റു​പു​ഴ: ചെ​റു​പു​ഴ​യി​ലെ കെ​ട്ടി​ട നി​ർ​മാ​ണ ക​രാ​റു​കാ​ര​ൻ ജോ​സ​ഫ് മു​തു​പാ​റ​ക്കു​ന്നേ​ലി​ന്‍റെ മ​ര​ണ​ത്തി​ന് കാ​ര​ണ​ക്കാ​രാ​യ​വ​രെ ഉ​ട​ൻ അ​റ​സ്റ്റ് ചെ​യ്യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ക​ർ​മ​സ​മി​തി രൂ​പീ​ക​രി​ച്ചു. ചെ​റു​പു​ഴ മേ​ലെ ബ​സാ​റി​ൽ ന​ട​ന്ന ക​ർ​മ​സ​മി​തി രൂ​പീ​ക​ര​ണ​യോ​ഗം സി. ​കൃ​ഷ്ണ​ൻ എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു.
ജോ​സ​ഫി​ന് ല​ഭി​ക്കാ​നു​ള്ള ഒ​രു കോ​ടി 40 ല​ക്ഷം രൂ​പ​യും ന​ഷ്ട​പ​രി​ഹാ​ര​വും ചെ​റു​പു​ഴ ഡ​വ​ല​പ്പേ​ഴ്‌​സ് അ​ധി​കൃ​ത​ർ അ​ടി​യ​ന്ത​ര​മാ​യി ന​ൽ​ക​ണ​മെ​ന്നും സാ​മ്പ​ത്തി​ക ത​ട്ടി​പ്പി​നെ​ക്കു​റി​ച്ചും ഭൂ​മി ഇ​ട​പാ​ടി​നെ​ക്കു​റി​ച്ചും അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.
യോ​ഗ​ത്തി​ൽ ഈ​സ്റ്റ് എ​ളേ​രി പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റും ഡി​ഡി​എ​ഫ് നേ​താ​വു​മാ​യ ജ​യിം​സ് പ​ന്ത​മ്മാ​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി​പി​എം പെ​രി​ങ്ങോം ഏ​രി​യ സെ​ക്ര​ട്ട​റി സി. ​സ​ത്യ​പാ​ല​ൻ, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം പി. ​ജാ​ന​കി, സി​പി​ഐ നേ​താ​വ് എ​ൻ.​പി. ഭാ​സ്ക​ര​ൻ, ബി​ജെ​പി പ​ഞ്ചാ​യ​ത്ത്‌ ക​മ്മി​റ്റി സെ​ക്ര​ട്ട​റി രാ​ജു ചു​ണ്ട, ബി​ഡി​ജെ​എ​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വി.​പി. ദാ​സ​ൻ, എ​ൻ​സി​പി നേ​താ​വ് ഒ.​പി. ല​ക്ഷ്മ​ണ​ൻ, കോ​ൺ​ഗ്ര​സ്‌-​എ​സ് നേ​താ​വ് എം.​ബി. സു​രേ​ഷ്, കേ​ര​ള കോ​ൺ​ഗ്ര​സ്‌-​ബി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ബേ​ബി തോ​ട്ട​ത്തി​ൽ, ഡി​ഡി​എ​ഫ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജി​ജോ പി. ​ജോ​സ്, സി​പി​എം ജി​ല്ലാ ക​മ്മി​റ്റി അം​ഗം കെ.​വി. ഗോ​വി​ന്ദ​ൻ, പി. ​വേ​ണു​ഗോ​പാ​ൽ, സി. ​മ​നോ​ഹ​ര​ൻ, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ കെ.​കെ. ജോ​യി, ഫി​ലോ​മി​ന ജോ​ണി, കെ.​ഡി. അ​ഗ​സ്റ്റി​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
ഭാ​ര​വാ​ഹി​ക​ൾ: എം.​ടി.​പി. നൂ​റു​ദ്ദീ​ൻ-​ചെ​യ​ർ​മാ​ൻ, ജ​യിം​സ് പ​ന്ത​മ്മാ​ക്ക​ൽ-​വ​ർ​ക്കിം​ഗ്‌ ചെ​യ​ർ​മാ​ൻ, കെ.​ഡി. അ​ഗ​സ്റ്റി​ൻ-​ക​ൺ​വീ​ന​ർ. 23 അം​ഗ ക​മ്മി​റ്റി​യെ​യും തെ​ര​ഞ്ഞെ​ടു​ത്തു.