വീ​ടി​ന​ക​ത്ത് കു​ടു​ങ്ങി​യ കു​ടും​ബ​ത്തെ ഫ​യ​ർ​ഫോ​ഴ്സ് എ​ത്തി ര​ക്ഷി​ച്ചു
Tuesday, September 10, 2019 1:24 AM IST
ക​ണ്ണൂ​ർ: താ​മ​സ​സ്ഥ​ല​ത്തെ വീ​ടി​ന്‍റെ വാ​തി​ൽ തു​റ​ക്കാ​നാ​കാ​തെ അ​ക​ത്തു​കു​ടു​ങ്ങി​യ വൈ​ദ്യു​തി ഭ​വ​നി​ലെ ജീ​വ​ന​ക്കാ​ര​നെ​യും കു​ടും​ബ​ത്തെ​യും ഫ​യ​ർ​ഫോ​ഴ്സ് എ​ത്തി ര​ക്ഷ​പ്പെ​ടു​ത്തി. ക​ണ്ണൂ​ർ വൈ​ദ്യു​ത ഭ​വ​നി​ലെ ജീ​വ​ന​ക്കാ​ര​നും കൊ​ല്ലം വ​ള്ളി​ത്തോ​ട് സ്വ​ദേ​ശി​യു​മാ​യ ബാ​ബു​വും കു​ടും​ബ​വു​മാ​ണ് വാ​തി​ൽ തു​റ​ക്കാ​നാ​കാ​തെ വീ​ടി​നു​ള്ളി​ൽ കു​ടു​ങ്ങി​യ​ത്. ഇ​ന്ന​ലെ പു​ല​ർ​ച്ചെ 4.30ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ഓ​ണാ​വ​ധി​ക്കാ​യി സ്വ​ദേ​ശ​മാ​യ കൊ​ല്ല​ത്തേ​ക്ക് പോ​കാ​നൊ​രു​ങ്ങു​ക​യാ​യി​രു​ന്നു ബാ​ബു​വും ഭാ​ര്യ​യും ര​ണ്ടു മ​ക്ക​ളു​മ​ട​ങ്ങു​ന്ന കു​ടും​ബം. ബാ​ഗു​ക​ളും മ​റ്റു സാ​ധ​ന​ങ്ങ​ളു​മാ​യി വീ​ടി​ന​ക​ത്തു​നി​ന്ന് പു​റ​ത്തി​റ​ങ്ങാ​ൻ തു​ട​ങ്ങി​യ​തോ​ടെ മു​ൻ​വ​ശ​ത്തെ വാ​തി​ൽ തു​റ​ക്കാ​ൻ സാ​ധി​ക്കാ​തെ വ​ന്നു. ബാ​ബു​വും ഭാ​ര്യ​യും മ​ക്ക​ളും നി​ര​ന്ത​രം ശ്ര​മി​ച്ചി​ട്ടും വാ​തി​ൽ തു​റ​ക്കാ​ൻ സാ​ധി​ച്ചി​ല്ല. തു​ട​ർ​ന്ന് ക​ണ്ണൂ​ർ ഫ​യ​ർ​ഫോ​ഴ്സി​ൽ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു. ക​ണ്ണൂ​രി​ൽ​നി​ന്ന് ഫ​യ​ർ​ഫോ​ഴ്സെ​ത്തി വാ​തി​ലി​ന്‍റെ പൂ​ട്ടു ത​ക​ർ​ത്ത് അ​ക​ത്തു​ള്ള​വ​രെ ര​ക്ഷ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു.