കു​ടി​യാ​ൻ​മ​ല മേ​രി ക്വീ​ൻ​സ് ഹൈ​സ്കൂ​ളി​ൽ എ​സ്പി​സി ത്രി​ദി​ന ക്യാ​മ്പ് ആ​രം​ഭി​ച്ചു
Tuesday, September 10, 2019 1:25 AM IST
കു​ടി​യാ​ൻ​മ​ല: കു​ടി​യാ​ൻ​മ​ല മേ​രി ക്വീ​ൻ​സ് ഹൈ​സ്കൂ​ളി​ലെ എ​സ്പി​സി കേ​ഡ​റ്റു​ക​ളു​ടെ മൂ​ന്നു ദി​വ​സ​ത്തെ ഓ​ണം ക്യാ​മ്പ് ആ​രം​ഭി​ച്ചു. ക്യാ​ന്പ് ഏ​രു​വേ​ശി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജോ​സ​ഫ് ഐ​സ​ക്ക് ക്യാ​മ്പ് ഉ​ദ്ഘാ​ട​നം ചെ​യ്തു.
സ്കൂ​ൾ മാ​നേ​ജ​ർ ഫാ.​ലാ​സ​ർ വ​ര​മ്പ​ക​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കു​ടി​യാ​ൻ​മ​ല പോ​ലീ​സ് സ്റ്റേ​ഷ​ൻ എ​സ്എ​ച്ച്ഒ പി.​ഡി​ജേ​ഷ് മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. മു​ഖ്യാ​ധ്യാ​പി​ക സോ​ഫി​യ ജേ​ക്ക​ബ് പ്ര​സം​ഗി​ച്ചു. കു​ട്ടി​ക​ളി​ൽ മൂ​ല്യ​ബോ​ധ​വും നി​യ​മ അ​വ​ബോ​ധ​വും ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നാ​യി സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന ക്യാ​മ്പി​ൽ വി​വി​ധ ക്ലാ​സു​ക​ളും ന‌​ട​ക്കും.
പ്ര​ള​യ ദു​ര​ന്ത​ത്തി​ൽ​പ്പെ​ട്ട​വ​രു​ടെ വീ​ടു​ക​ൾ സ​ന്ദ​ർ​ശി​ക്കു​ക​യും അ​വ​ർ​ക്കാ​യി ഓ​ണ​ക്കി​റ്റ് വി​ത​ര​ണം ചെ​യ്യു​ക​യും ചെ​യ്യും. പ്ര​ള​യ അ​നു​ഭ​വ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ കു​ട്ടി​ക​ളെ പ​രി​സ്ഥി​തി ബോ​ധ​മു​ള്ള​വ​രാ​യി മാ​റ്റു​ന്ന​തി​നും പ്ലാ​സ്റ്റി​ക്കി​ൽ​നി​ന്ന് വി​മു​ക്ത​മാ​യി ജീ​വി​ക്കു​ന്ന​തി​നും സ​ഹാ​യി​ക്കു​ന്ന​തി​നാ​യി പേ​പ്പ​ർ ബാ​ഗ്, പേ​ന എ​ന്നി​വ​യു​ടെ പ​രി​ശീ​ല​ന​വും ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. അ​ധ്യാ​പ​ക​രാ​യ എം. ​എം. വി​നു, ഷി​ൻ​സി മാ​ത്യു, ഡ്രി​ൽ ഇ​ൻ​സ്ട്ര​ക്ട​ർ​മാ​രാ​യ ജോ​സ് കു​രു​വി​ള, ഗി​രീ​ഷ് മു​ള്ളി​ക്കോ​ത്ത് എ​ന്നി​വ​രാ​ണ് ക്യാ​മ്പ് ന​യി​ക്കു​ന്ന​ത്.