പാ​നൂ​രി​ൽ കോ​ൺ​ഗ്ര​സ് ഓ​ഫീ​സി​നും വാ​യ​ന​ശാ​ല​ക്കും ബോം​ബേ​റ്
Wednesday, September 11, 2019 1:16 AM IST
പാ​നൂ​ർ: ഈ​സ്റ്റ് വ​ള്ള്യാ​യി​ൽ കോ​ൺ​ഗ്ര​സ് ഓ​ഫീ​സി​നും വാ​യ​ന​ശാ​ല​യ​ക്കും നേ​രെ ബോം​ബേ​റ്. ഈ​സ്റ്റ് വ​ള്ള്യാ​യി​യി​ലെ 92 ാം ന​ന്പ​ർ ബൂ​ത്ത് ക​മ്മി​റ്റി ഓ​ഫീ​സി​നും പ്രി​യ​ദ​ർ​ശി​നി വാ​യ​ന​ശാ​ല​യ​ക്കും നേ​രെ​യാ​ണ് ചൊ​വ്വാ​ഴ്ച പു​ല​ർ​ച്ചെ 2.30 ഓ​ടെ ബോം​ബേ​റു​ണ്ടാ​യ​ത്. ഒ​രു കെ​ട്ടി​ട​ത്തി​ന്‍റെ മു​ക​ൾ നി​ല​യി​ലും താ​ഴെ​യു​മാ​യാ​ണ് പാ​ർ​ട്ടി ഓ​ഫീ​സും വാ​യ​ന​ശാ​ല​യും പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ബോം​ബേ​റി​ൽ കെ​ട്ടി​ട​ത്തി​ന്‍റെ ചു​മ​രും ജ​ന​ൽ ചി​ല്ലു​ക​ളും ഭാ​ഗി​ക​മാ​യി ത​ക​ർ​ന്നു. പാ​നൂ​ർ സി​ഐ ടി.​പി. ശ്രീ​ജി​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പാ​നൂ​ർ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി. ഡോ​ഗ് സ്ക്വാ​ഡും പ​രി​ശോ​ധ​ന ന​ട​ത്തി.
ഡി​സി​സി പ്ര​സി​ഡ​ന്‍റ് സ​തീ​ശ​ൻ പാ​ച്ചേ​നി, കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളാ​യ വി.​സു​രേ​ന്ദ്ര​ൻ, ഹ​രി​ദാ​സ് മൊ​കേ​രി, കെ.​പി. സാ​ജു.​പി.​കെ.​സ​തീ​ശ​ൻ, കെ.​പി ഹാ​ഷിം എ​ന്നി​വ​ർ സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു.