ജോ​സ​ഫി​ന്‍റെ മ​ര​ണം: സു​ഹൃ​ത്തു​ക്ക​ളി​ൽനി​ന്ന് വി​വ​രം ശേ​ഖ​രി​ച്ചു
Wednesday, September 11, 2019 1:16 AM IST
ചെ​റു​പു​ഴ: ചെ​റു​പു​ഴ​യി​ലെ കെ​ട്ടി​ട നി​ർ​മാ​ണ ക​രാ​റു​കാ​ര​ൻ മു​തു​പാ​റ​ക്കു​ന്നേ​ൽ ജോ​സ​ഫി​ന്‍റെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ദ്ദേ​ഹ​ത്തി​ന്‍റെ സു​ഹൃ​ത്തു​ക്ക​ളി​ൽനി​ന്ന് ജോ​ലി​ക്കാ​രി​ൽ നി​ന്നും അ​ന്വേ​ഷ​ണ സം​ഘം വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ച്ചു. ല​ഭി​ച്ച രേ​ഖ​ക​ളു​ടെ പ​രി​ശോ​ധ​ന​യും ന​ട​ന്നു​വ​രി​ക​യാ​ണ്. ആ​ത്മ​ഹ​ത്യ​യെ​ന്ന് ഉ​റ​പ്പി​ച്ചാ​ണ് പോ​ലീ​സ് അ​ന്വേ​ഷ​ണം മു​മ്പോ​ട്ട്പോ​കു​ന്ന​ത്.
പോ​സ്റ്റ്മോ​ർ​ട്ടം റി​പ്പോ​ർ​ട്ട് ആ​ത്മ​ഹ​ത്യ​യി​ലേ​യ്ക്കാ​ണ് വി​ര​ൽ ചൂ​ണ്ടു​ന്ന​ത്. മൃ​ത​ദേ​ഹ​ത്തി​ൽ ബ​ല​പ്ര​യോ​ഗ​ത്തി​ന്‍റെ അ​ട​യാ​ള​ങ്ങ​ൾ കാ​ണാ​നി​ല്ലാ​ത്ത​തും കൈ​ത്ത​ണ്ട​യി​ലു​ള്ള മു​റി​വു​ക​ളും ആ​ത്മ​ഹ​ത്യ​യെ​ന്ന നി​ഗ​മ​ന​ത്തെ ബ​ല​പ്പെ​ടു​ത്തു​ന്നു. കാ​ലി​ൽ മു​ട്ടി​നു താ​ഴെ​യു​ണ്ടാ​യ മു​റി​വി​ൽനി​ന്ന് ര​ക്തം ഒ​ഴു​കി​യ​താ​ണ് മ​ര​ണ​കാ​ര​ണം. ആ​ത്മ​ഹ​ത്യ​യ്ക്ക് കാ​ര​ണ​മെ​ന്താ​ണെ​ന്നും പ്രേ​ര​ണ ചെ​ലു​ത്തി​യോ എ​ന്നും പ്ര​ധാ​ന​മാ​യി പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്.