പ​ക​ൽ​"പാവം ആ​ക്രി​'; രാ​ത്രി​ ആനക്കള്ളൻ
Wednesday, September 18, 2019 1:16 AM IST
ത​ളി​പ്പ​റ​മ്പ്: ശ്രീ​ക​ണ്ഠ​പു​ര​ത്തി​ന​ടു​ത്ത് ചെ​ങ്ങ​ളാ​യി​യി​ല്‍ പ്ര​തി​മാ​സം 20,000 രൂ​പ വാ​ട​ക​യു​ള്ള വീ​ട്ടി​ലാ​ണ് മ​ഞ്ച​യു​ടെ നാ​ലം​ഗ കു​ടും​ബം താ​മ​സി​ച്ചി​രു​ന്ന​ത്. കൂ​ടെ​യു​ള്ള സ്ത്രീ​ക​ള്‍ പ​ക​ല്‍​സ​മ​യ​ങ്ങ​ളി​ല്‍ വീ​ടു​ക​ളി​ല്‍ ചെ​ന്ന് പ​ഴ​യ സാ​ധ​ന​ങ്ങ​ള്‍ വാ​ങ്ങു​ക​യും മോ​ഷ്ടി​ക്കാ​ന്‍ പ​റ്റി​യ വീ​ടു​ക​ള്‍ ക​ണ്ടെ​ത്തി വി​വ​രം ന​ല്‍​കു​ക​യും ചെ​യ്യും.

ഒ​രു ദി​വ​സം 5000 മു​ത​ല്‍ 12,000 രൂ​പ വ​രെ​യു​ള്ള ആ​ക്രി​സാ​ധ​ന​ങ്ങ​ളാ​ണ് ഇ​വ​ര്‍ വി​ല്പ​ന ന​ട​ത്താ​റു​ള്ള​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. പ​ര​മാ​വ​ധി ഒ​രു വ​ര്‍​ഷം ഒ​രു പ്ര​ദേ​ശ​ത്ത് ത​ങ്ങി മോ​ഷ​ണം ന​ട​ത്തി അ​ടു​ത്ത സ്ഥ​ല​ത്തേ​ക്ക് പോ​കു​ക​യാ​ണ് ഇ​വ​രു​ടെ രീ​തി.

ചെ​ങ്ങ​ളാ​യി​യി​ല്‍ പ്ര​ള​യ​ദു​രി​തം ന​ട​ന്ന സ​മ​യ​ങ്ങ​ളി​ല്‍ മാ​റി​ത്താ​മ​സി​ക്കാ​ന്‍ കൂ​ട്ടാ​ക്കാ​തി​രു​ന്ന ഇ​വ​ര്‍ പ്ര​ള​യ​ത്തി​ല്‍ ആ​ളൊ​ഴി​ഞ്ഞ നി​ര​വ​ധി വീ​ടു​ക​ളി​ല്‍ ക​വ​ര്‍​ച്ച ന​ട​ത്തി​യെ​ങ്കി​ലും സാ​ധ​ന​ങ്ങ​ള്‍ ഒ​ഴു​കി​പ്പോ​യ​താ​ണെ​ന്നാ​ണ് പ്ര​ദേ​ശ​വാ​സി​ക​ള്‍ ധ​രി​ച്ചി​രു​ന്ന​ത്. ഇ​തു​കൂ​ടാ​തെ പ്ര​ള​യ​ദു​രി​താ​ശ്വാ​സം ല​ഭി​ക്കാ​ന്‍ ഇ​വി​ടെ ആ​ധാ​ര്‍ കാ​ര്‍​ഡ് നി​ര്‍​മി​ച്ച് ന​ഷ്ട​പ​രി​ഹാ​ര​ത്തി​നും അ​പേ​ക്ഷ ന​ല്‍​കി​യി​ട്ടു​ണ്ട്. ത​ളി​പ്പ​റ​മ്പി​ലെ മ​ല​ബാ​ര്‍ ട്രേ​ഡേ​ഴ്‌​സി​ല്‍​നി​ന്നു ക​വ​ര്‍​ച്ച​ചെ​യ്ത സാ​ധ​ന​ങ്ങ​ളി​ല്‍ ഭൂ​രി​ഭാ​ഗ​വും ചെ​മ്പു​നി​ര്‍​മി​ത സാ​ധ​ന​ങ്ങ​ളാ​യി​രു​ന്നു. ഇ​വ മോ​ഷ​ണ​മു​ത​ലു​ക​ളാ​ണെ​ന്ന് അ​റി​ഞ്ഞു​കൊ​ണ്ടു​ത​ന്നെ ചെ​റി​യ വി​ല​യ്ക്ക് വാ​ങ്ങു​ന്ന നി​ര​വ​ധി ആ​ക്രി​വ്യാ​പാ​രി​ക​ള്‍ ക​ണ്ണൂ​ര്‍ ജി​ല്ല​യി​ല്‍ ത​ന്നെ​യു​ണ്ട്.

ഇ​വ​രു​ടെ ഏ​ജ​ന്‍റു​മാ​ര്‍ വീ​ട് നി​ര്‍​മി​ക്കു​ന്ന പാ​വ​പ്പെ​ട്ട​വ​രെ ക​ണ്ടെ​ത്തി സാ​ധ​ന​ങ്ങ​ള്‍ ക​ട​ക​ളി​ലെ വി​ല​യെ​ക്കാ​ള്‍ കു​റ​ച്ച് വി​ല്പ​ന ന​ട​ത്തു​ക​യാ​യി​രു​ന്നു. മൂ​ന്നു മാ​സ​ത്തേ​ക്ക് 60,000 രൂ​പ അ​ഡ്വാ​ന്‍​സ് ന​ല്‍​കി​യാ​ണ് സ​ലാം എ​ന്ന​യാ​ളു​ടെ വാ​ട​ക ക്വാ​ര്‍​ട്ടേ​ഴ്സി​ല്‍ ഇ​വ​ര്‍ താ​മ​സി​ച്ചി​രു​ന്ന​ത്.

ത​ളി​പ്പ​റ​മ്പി​ലെ മോ​ഷ​ണ​ത്തി​ല്‍ പോ​ലീ​സ് ത​ങ്ങ​ളെ അ​ന്വേ​ഷി​ക്കു​ന്ന​താ​യി മ​ന​സി​ലാ​യ​യു​ട​ൻ കു​ടും​ബ​സ​മേ​തം വീ​രാ​ജ്പേ​ട്ട​യി​ലെ മോ​ഷ്ടാ​ക്ക​ള്‍ കൂ​ടു​ത​ലാ​യി താ​മ​സി​ക്കു​ന്ന അ​ര​സ്ന​ഗ​ര്‍ എ​ന്ന സ്ഥ​ല​ത്തേ​ക്ക് മു​ങ്ങി​യ ഇ​വ​രെ അ​വി​ട​യെ​ത്തി​യാ​ണ് പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

ഡി​വൈ​എ​സ്പി ടി.​കെ.​ര​ത്ന​കു​മാ​റി​നു​പു​റ​മെ സി​ഐ എ​ന്‍.​കെ.​സ​ത്യ​നാ​ഥ​ന്‍, എ​സ്ഐ കെ.​പി.​ഷൈ​ന്‍, സീ​നി​യ​ര്‍ സി​പി​ഒ എ.​ജി.​അ​ബ്ദു​ള്‍​റൗ​ഫ്, സി​പി​ഒ​മാ​രാ​യ കെ.​സ്നേ​ഹേ​ഷ്, ബ​നേ​ഷ്, സൈ​ബ​ര്‍​സെ​ല്ലി​ലെ വി​ജേ​ഷ് എ​ന്നി​വ​രും പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.