പ​യ്യ​ന്നൂ​ര്‍ റെ​യി​ല്‍​വേ പ്ലാ​റ്റ്‌​ഫോ​മി​ല്‍ കു​ന്നം​കു​ളം സ്വ​ദേ​ശി​യു​ടെ മ​രി​ച്ച നി​ല​യി​ൽ
Thursday, September 19, 2019 10:37 PM IST
പ​യ്യ​ന്നൂ​ര്‍: പ​യ്യ​ന്നൂ​ര്‍ റെ​യി​ല്‍​വേ സ്‌​റ്റേ​ഷ​നി​ല്‍ കു​ന്നം​കു​ളം സ്വ​ദേ​ശി​യാ​യ വ​യോ​ധി​ക​നെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. കു​ന്നം​കു​ളം ചൊ​വ്വ​ന്നൂ​രി​ലെ പൊ​റ​ത്തൂ​ര്‍ ഹൗ​സി​ല്‍ ജ​യ്സ​നെ (65)യാ​ണ് ഇ​ന്ന​ലെ രാ​വി​ലെ​പ്ലാ​റ്റ്‌​ഫോ​മി​ല്‍ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ര​ണ്ടാം ന​മ്പ​ര്‍ പ്ലാ​റ്റ് ഫോ​മി​ൽ ഫു​ട്ഓ​വ​ര്‍ ബ്രി​ഡ്ജി​ന്‍റെ വ​ട​ക്ക് ഭാ​ഗ​ത്താ​യാ​ണ് അ​ര്‍​ധ​ന​ഗ്ന​നാ​യ വി​ധ​ത്തി​ല്‍ ജ​യ്സ​നെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

രാ​വി​ലെ മൃ​ത​ദേ​ഹം ക​ണ്ട​യാ​ത്ര​ക്കാ​ര്‍ സ്‌​റ്റേ​ഷ​ന്‍ മാ​സ്റ്റ​റെ അ​റി​യി​ച്ച​തി​നെ​ത്തു​ട​ര്‍​ന്ന് പ​യ്യ​ന്നൂ​ര്‍ പോ​ലീ​സെ​ത്തി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ മൃ​ത​ദേ​ഹ​ത്തി​ന് സ​മീ​പ​ത്തു​ണ്ടാ​യി​രു​ന്ന ചെ​റി​യ ബാ​ഗി​ല്‍ നി​ന്ന് പ​രി​യാ​ര​ത്തെ ക​ണ്ണൂ​ര്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ തേ​ടി​യ​തി​ന്‍റെ രേ​ഖ​ക​ൾ ക​ണ്ടെ​ത്തി. ചി​കി​ത്സാ രേ​ഖ​ക​ളി​ല്‍ നി​ന്നും കി​ട്ടി​യ ഫോ​ണ്‍ ന​മ്പ​റി​ല്‍ ബ​ന്ധ​പ്പെ​ട്ട​പ്പോ​ഴാ​ണ് ഇ​യാ​ളെ തി​രി​ച്ച​റി​യാ​ന്‍ ക​ഴി​ഞ്ഞ​ത്. പ​യ്യ​ന്നൂ​ര്‍ പോ​ലീ​സ് ഇ​ന്‍​ക്വി​സ്റ്റ് ന​ട​ത്തി​യ മൃ​ത​ദേ​ഹം പോ​സ്റ്റ്‌​മോ​ര്‍​ട്ട​ത്തി​നാ​യി ക​ണ്ണൂ​ര്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലേ​ക്ക് മാ​റ്റി. അ​വി​വാ​ഹി​ത​നാ​ണ്.