യൂ​ത്ത് ലീ​ഗു​കാ​ർ ത​മ്മി​ല​ടി​ച്ചു; പ​ത്തു പേ​ർ​ക്ക് പ​രി​ക്ക്
Monday, October 7, 2019 1:28 AM IST
ത​ളി​പ്പ​റ​മ്പ്: മു​സ്‌​ലിം യൂ​ത്ത്‌​ലീ​ഗു​കാ​ര്‍ ത​മ്മി​ലു​ണ്ടാ​യ സം​ഘ​ർ​ഷ​ത്തി​ൽ പ​ത്തു പേ​ര്‍​ക്ക് പ​രി​ക്ക്. ഇ​ന്ന​ലെ രാ​ത്രി ഏ​ഴ​ര​യോ​ടെ​യാ​യി​രു​ന്നു സം​ഘ​ർ​ഷ​ത്തി​ന് തു​ട​ക്കം. പു​ഷ്പ​ഗി​രി ശാ​ഖാ യൂ​ത്ത്‌​ലീ​ഗ് ക​മ്മ​റ്റി​യു​ടെ യോ​ഗം ന​ട​ന്നു​കൊ​ണ്ടി​രി​ക്കെ​യാ​യി​രു​ന്നു സം​ഘ​ർ​ഷം ആ​രം​ഭി​ച്ച​ത്. യോ​ഗം ന​ട​ക്കു​ന്ന​തി​നി​ടെ ന​ഗ​ര​സ​ഭാ കൗ​ണ്‍​സി​ല​ര്‍ സി.​മു​ഹ​മ്മ​ദ്‌​സി​റാ​ജി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം യോ​ഗ​ത്തി​ലേ​ക്ക് അ​തി​ക്ര​മി​ച്ചു​ക​യ​റി മ​ര്‍​ദി​ച്ച​താ​യാ​ണ് ഒ​രു വി​ഭാ​ഗം പ​റ​യു​ന്ന​ത്.
ഈ ​സം​ഭ​വ​ത്തി​ൽ കാ​ട്ടി അ​ഷ​റ​ഫ് (36), എം.​വി.​ഫാ​സി​ല്‍ (36), കെ.​വി​അ​മീ​ര്‍(36) എ​ന്നി​വ​രെ ത​ളി​പ്പ​റ​മ്പ് ഗ​വ.​താ​ലൂ​ക്ക് ആ​ശു​പ​ത്രി​ലും കെ.​ഉ​സ്മാ​ന്‍ (38), കെ.​പി.​നൗ​ഷാ​ദ് (37) എ​ന്നി​വ​രെ ലൂ​ര്‍​ദ് ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു. ഇ​തി​നു പി​ന്നാ​ലെ രാ​ത്രി 10.30 ഓ​ടെ ലൂ​ർ​ദ് ആ​ശു​പ​ത്രി​ക്കു മു​ന്നി​ലും ലീ​ഗ് പ്ര​വ​ർ​ത്ത​ക​ർ ത​മ്മി​ൽ വാ​ക്കേ​റ്റ​വും സം​ഘ​ർ​ഷ​വു​മു​ണ്ടാ​യി. മ​ർ​ദ​ന​ത്തി​ൽ കെ.​എ​സ് ഇ​ര്‍​ഷാ​ദ്, ഫാ​സി​ല്‍, എ. ​മു​സ്ത​ഫ, ടി.​കെ മ​ന്‍​സൂ​ര്‍, സു​ബൈ​ര്‍ മ​ണ്ണ​ന്‍ എ​ന്നി​വ​ർ​ക്ക് പ​രി​ക്കേ​റ്റു. ഇ​വ​രെ​യും ലൂ​ര്‍​ദ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.
പു​ഷ്പ​ഗി​രി ശാ​ഖാ യൂ​ത്ത്‌​ലീ​ഗ് ക​മ്മ​റ്റി​യു​ടെ യോ​ഗം ന​ട​ന്നു​കൊ​ണ്ടി​രി​ക്കെ ന​ഗ​ര​സ​ഭാ കൗ​ണ്‍​സി​ല​ര്‍ സി.​മു​ഹ​മ്മ​ദ്‌​സി​റാ​ജി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം യോ​ഗ​ത്തി​ലേ​ക്ക് അ​തി​ക്ര​മി​ച്ചു​ക​യ​റി മ​ര്‍​ദി​ച്ച​താ​യാ​ണ് ഉ​സ്മാ​നു​ൾ​പ്പെ​ടെ​യു​ള്ള​വ​ർ പ​റ​യു​ന്ന​ത്. എ​ന്നാ​ല്‍ മേ​ല്‍​ക​മ്മ​റ്റി​യെ അ​റി​യി​ക്കാ​തെ യോ​ഗം ചേ​ര്‍​ന്ന​ത് ചോ​ദ്യം ചെ​യ്ത ത​ങ്ങ​ളെ മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലു​ള്ള​വ​ർ പ​റ​യു​ന്ന​ത്.
സം​ഘ​ർ​ഷ വി​വ​രം അ​റി​ഞ്ഞ് സ്ഥ​ല​ത്തെ​ത്തി​യ ത​ളി​പ്പ​റ​ന്പ് എ​സ് ഐ ​കെ.​പി.​ഷൈ​നും സം​ഘ​വു​മാ​ണ് ഇ​രു​വി​ഭാ​ഗ​ത്തെ​യും പി​രി​ച്ച​യ​ച്ച​ത്. യൂ​ത്ത് ലീ​ഗി​ലെ ഗ്രൂ​പ്പു​ക​ള്‍ ത​മ്മി​ലു​ള്ള പ്ര​ശ്‌​ന​ങ്ങ​ളാ​ണ് സം​ഘ​ട്ട​ന​ത്തി​ന് കാ​ര​ണ​മെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ത​ളി​പ്പ​റ​മ്പ് പോ​ലീ​സ് ഇ​രു​വി​ഭാ​ഗ​ങ്ങ​ളി​ല്‍ നി​ന്നു​മാ​യി മൂ​ന്ന് കേ​സു​ക​ളെ​ടു​ത്തി​ട്ടു​ണ്ട്. ആ​ദ്യ​മു​ണ്ടാ​യ പ്ര​ശ്‌​ന​ത്തെ​ക്കു​റി​ച്ച് ച​ര്‍​ച്ച ചെ​യ്യു​വാ​ന്‍ വി​ളി​ച്ചു​വ​രു​ത്തി സം​സാ​രി​ക്കു​ന്ന​തി​നി​ട​യി​ല്‍ ആ​ശു​പ​ത്രി​ക്കു​ള​ളി​ല്‍ നി​ന്നും ഇ​റ​ങ്ങി വ​ന്ന ഒ​രു സം​ഘം ഇ​രു​മ്പ് പൈ​പ്പ് ഉ​പ​യോ​ഗി​ച്ച് ത​ല​ക്ക് അ​ടി​ച്ചു പ​രു​ക്കേ​ല്‍​പ്പി​ച്ചു​വെ​ന്നാ​ണ് മ​ർ​ദ​ന​മേ​റ്റ​വ​ർ പ​റ​യു​ന്ന​ത്. എ​ന്നാ​ല്‍ ആ​ശു​പ​ത്രി​യി​ലേ​ക്ക് വ​ന്ന​വ​രെ ത​ട​ഞ്ഞ​പ്പോ​ഴാ​ണ് സം​ഘ​ര്‍​ഷ​മു​ണ്ടാ​യ​തെ​ന്നാ​ണ് മ​റു വി​ഭാ​ഗ​ത്തി​ന്‍റെ ആ​രോ​പ​ണം.