ത​ളി​പ്പ​റ​മ്പി​ൽ നി​ർ​മി​ക്കു​ന്ന​ത് സം​സ്ഥാ​ന​ത്തെ ആ​ധു​നി​ക ജ​യി​ൽ
Wednesday, October 9, 2019 1:22 AM IST
ത​ളി​പ്പ​റ​മ്പ്: സം​സ്ഥാ​ന​ത്തെ ഏ​റ്റ​വും ആ​ധു​നി​ക​മാ​യ ജ​യി​ലാ​യി​രി​ക്കും ത​ളി​പ്പ​റ​മ്പി​ൽ നി​ർ​മി​ക്കു​ന്ന ജി​ല്ലാ ജ​യി​ൽ. കൂ​ടു​ത​ൽ സ്ഥ​ലം ല​ഭി​ച്ച​തി​നാ​ലാ​ണ് ത​ളി​പ്പ​റ​മ്പി​ൽ നേ​ര​ത്തെ നി​ർ​ദേ​ശി​ക്ക​പ്പെ​ട്ട സ​ബ് ജ​യി​ൽ എ​ന്ന നി​ർ​ദേ​ശം മാ​റ്റി ജി​ല്ലാ ജ​യി​ൽ​ത​ന്നെ നി​ർ​മി​ക്കാ​ൻ തീ​രു​മാ​നി​ച്ച​തെ​ന്ന‌് ഡി​ജി​പി ഋ​ഷി​രാ​ജ് സിം​ഗ് പ​റ​ഞ്ഞു.
ഒ​പ്റ്റ​ഗ​ൻ (എ​ട്ട് വ​ശ​ങ്ങ​ളു​ള്ള ) മാ​തൃ​ക​യി​ൽ നി​ർ​മി​ക്കു​ന്ന ജ​യി​ലി​ൽ 400 ത​ട​വു​കാ​രെ പാ​ർ​പ്പി​ക്കാ​നു​ള്ള സൗ​ക​ര്യ​ങ്ങ​ളു​ണ്ടാ​യി​രി​ക്കും. സ്ത്രീ​ക​ൾ​ക്കാ​യി പ്ര​ത്യേ​ക വി​ഭാ​ഗ​വും ഇ​വി​ടെ ഏ​ർ​പ്പെ​ടു​ത്തും. പ​യ്യ​ന്നൂ​ർ-​ത​ളി​പ്പ​റ​മ്പ് താ​ലൂ​ക്കു​ക​ളി​ലെ വി​ചാ​ര​ണ ത​ട​വു​കാ​രെ​യും റി​മാ​ൻ​ഡ് ത​ട​വു​കാ​രെ​യും പാ​ർ​പ്പി​ക്കു​ന്ന​തി​നു​പു​റ​മെ ആ​റു​മാ​സം വ​രെ ശി​ക്ഷി​ക്ക​പ്പെ​ടു​ന്ന ത​ട​വു​കാ​രെ​യും ത​ളി​പ്പ​റ​മ്പ് ജി​ല്ലാ ജ​യി​ലി​ൽ കൊ​ണ്ടു​വ​രും. നി​ല​വി​ലു​ള്ള ത​ളി​പ്പ​റ​മ്പ്- ആ​ല​ക്കോ​ട് സം​സ്ഥാ​ന പാ​ത​യ്ക്കു​നേ​രെ അ​ഭി​മു​ഖ​മാ​യി​ട്ടാ​യി​രി​ക്കും പ്ര​ധാ​ന ക​വാ​ടം. ജ​യി​ലി​നോ​ട​നു​ബ​ന്ധി​ച്ചു ജ​യി​ൽ ജീ​വ​ന​ക്കാ​ർ​ക്കു​ള്ള ഫ്ലാ​റ്റ് സ​മു​ച്ച​യ​വും ഇ​തോ​ടൊ​പ്പം നി​ർ​മി​ക്കും. ഭ​ക്ഷ്യ ഉ​ത്പ​ന്ന നി​ർ​മാ​ണ യൂ​ണി​റ്റും വി​ല്പ​ന​ശാ​ല​യും ജി​ല്ലാ ജ​യി​ലി​ൽ ഉ​ണ്ടാ​യി​രി​ക്കും. ര​ണ്ടു നി​ല​ക​ളി​ലാ​യി നി​ർ​മി​ക്കു​ന്ന ജ​യി​ലി​ൽ 16 ത​ട​വു​കാ​രെ ഒ​ന്നി​ച്ചു​താ​മ​സി​പ്പി​ക്കാ​നു​ള്ള ബാ​ര​ക്കു​ക​ളും സിം​ഗി​ൾ സെ​ല്ലു​ക​ളും ഉ​ണ്ടാ​കും.