നീ​ർ​വേ​ലി​യി​ൽ സി​പി​എം ഓ​ഫീ​സി​നു​നേ​രേ ആക്രമണം
Wednesday, October 9, 2019 1:22 AM IST
കൂ​ത്തു​പ​റ​മ്പ്: നീ​ർ​വേ​ലി​യി​ൽ സി​പി​എം ഓ​ഫീ​സി​നു​നേ​രെ ആക്രമണം. ബ്രാ​ഞ്ച് ക​മ്മി​റ്റി ഓ​ഫീ​സാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന യു.​കെ.​സ്മാ​ര​ക വാ​യ​ന​ശാ​ല​യ്ക്കു​നേ​രേ തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ചെ മൂ​ന്നോ​ടെ​യാ​യി​രു​ന്നു അ​ക്ര​മ​മു​ണ്ടാ​യ​ത്. ഓ​ഫീ​സി​ന്‍റെ ജ​ന​ൽ​ച്ചി​ല്ലു​ക​ളും ശി​ലാ​ഫ​ല​ക​വും ഓ​ഫീ​സി​നു മു​ന്നി​ലെ അ​രി​വാ​ൾ ചു​റ്റി​ക സ്തൂ​പ​വും അ​ടി​ച്ചു​ത​ക​ർ​ത്തു. മെ​യി​ൻ സ്വി​ച്ച് കേ​ടു​വ​രു​ത്തു​ക​യും ഓ​ഫീ​സി​നു​പു​റ​ത്ത് സ്ഥാ​പി​ച്ച ഒ​രു സി​സി​ടി​വി കാ​മ​റ എ​ടു​ത്തു​കൊ​ണ്ടു​പോ​കു​ക​യും വാ​തി​ലി​ന്‍റെ പൂ​ട്ട് ത​ക​ർ​ക്കാ​ൻ ശ്ര​മി​ക്കു​ക​യും ചെ​യ്തു. ഓ​ഫീ​സി​ന്‍റെ വ​രാ​ന്ത​യി​ൽ വാ​ഴ​യി​ല വെ​ട്ടി​വ​ച്ചി​ട്ടു​മു​ണ്ട്. ആ​ർ​എ​സ്എ​സ്, ബി​ജെ​പി പ്ര​വ​ർ​ത്ത​ക​രാ​ണ് അ​ക്ര​മ​ത്തി​നു പി​ന്നി​ലെ​ന്ന് സി​പി​എം നേ​താ​ക്ക​ൾ ആ​രോ​പി​ച്ചു. നേ​താ​ക്ക​ളാ​യ എ​ൻ.​കെ. ശ്രീ​നി​വാ​സ​ൻ, കെ. ​കു​ഞ്ഞ​ന​ന്ത​ൻ, ടി.​ബാ​ല​ൻ തു​ട​ങ്ങി​യ​വ​ർ ഓ​ഫീ​സ് സ​ന്ദ​ർ​ശി​ച്ചു.