പി​ടി​കി​ട്ടാ​പ്പു​ള്ളി അ​റ​സ്റ്റി​ൽ
Wednesday, October 9, 2019 1:22 AM IST
ക​ണ്ണൂ​ർ: 12 വ​ർ​ഷ​മാ​യി ഒ​ളി​വി​ൽ ക​ഴി​യു​ന്ന പി​ടി​കി​ട്ടാ​പ്പു​ള്ളി അ​റ​സ്റ്റി​ൽ. അ​രോ​ളി പാ​റ​ക്ക​ൽ സ്വ​ദേ​ശി പി. ​ഹാ​രി​സാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. തി​രൂ​രി​ൽ ഒ​ളി​വി​ൽ ക​ഴി​ഞ്ഞു വ​ര​വേ ബ​ന്ധു​വീ​ട്ടി​ലെ​ത്തി​യ ര​ഹ​സ്യ​വി​വ​രം കി​ട്ടി​യ​തി​നെ തു​ട​ർ​ന്ന് പി​ൻ​തു​ട​ർ​ന്ന ക​ണ്ണ​പു​രം പോ​ലീ​സ് അ​രോ​ളി ക​ല്ല​യ്ക്ക​ൽ പ​ള്ളി​ക്കു സ​മീ​പം വ​ച്ച് പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.
പ്ര​തി 2004ൽ ​കീ​ച്ചേ​രി സ്വ​ദേ​ശി​യാ​യ സ്ത്രീ​യെ വി​വാ​ഹം ചെ​യ്ത ശേ​ഷം പി​ന്നീ​ട് ഭാ​ര്യ​യു​ടെ പ​രാ​തി പ്ര​കാ​രം ഗാ​ർ​ഹി​ക പീ​ഡ​ന​ത്തി​ന് കേ​സെ​ടു​ക്കു​ക​യും പ്ര​തി കോ​ട​തി​യി​ൽ നി​ന്ന് ജാ​മ്യം നേ​ടി നാ​ടു​വി​ടു​ക​യാ​യി​രു​ന്നു. ഈ ​കാ​ല​യ​ള​വി​ൽ പ്ര​തി തി​രൂ​രി​ൽ മ​റ്റൊ​രു വി​വാ​ഹം ക​ഴി​ച്ചി​രു​ന്നു. പ്ര​തി​യെ പി​ടി​കൂ​ടി​യ സം​ഘ​ത്തി​ൽ എ​സ്ഐ ബി​ജു പ്ര​കാ​ശി​നൊ​പ്പം സീ​നി​യ​ർ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ​മാ​രാ​യ മ​നേ​ഷ് , നി​ഗേ​ഷ് , ബി​ജു എ​ന്നി​വ​രും ഉ​ണ്ടാ​യി​രു​ന്നു. പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.