ഗ്രേ​റ്റ് ബോം​ബെ സ​ർ​ക്ക​സി​ലെ ക​ലാ​കാ​ര​ൻ​മാ​ർ​ക്ക് നാ​ളെ ത​ല​ശേ​രി​യി​ൽ ആ​ദ​രം
Sunday, October 20, 2019 1:15 AM IST
ത​ല​ശേ​രി: ക​ണ്ണൂ​രി​ൽ പ്ര​ദ​ർ​ശ​നം തു​ട​രു​ന്ന ഗ്രേ​റ്റ് ബോം​ബെ സ​ർ​ക്ക​സി​ലെ ര​ണ്ട് പ്ര​ധാ​ന ക​ലാ​കാ​ര​ൻ​മാ​രെ നാ​ളെ ത​ല​ശേ​രി​യി​ൽ ഉ​പ​ഹാ​രം ന​ൽ​കി ആ​ദ​രി​ക്കും. ചൈ​ന​ക്കാ​രി​യാ​ണെ​ങ്കി​ലും മ​ല​യാ​ളി​യു​ടെ മ​രു​മ​ക​ളാ​യ സീ​ത്തു ചോം​ഗ് (40), ക​ണ്ണൂ​ർ ക​ല്യാ​ശേ​രി​യി​ലെ സി.​കെ. ജ​യ​രാ​ജ്(72) എ​ന്നി​വ​രെയാണ് ത​ല​ശേ​രി പ്ര​സ് ഫോ​റ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന ച​ട​ങ്ങി​ൽ സ​ർ​ക്ക​സ് കൂ​ട്ടാ​യ്മ​യാ​യ സൊ​സൈ​റ്റി ഫോ​ർ പ്ര​മോ​ഷ​ൻ ഓ​ഫ് സ​ർ​ക്ക​സ് സം​ഘ​ട​ന ആദരിക്കുന്നത്. ​

ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ സി.​കെ. ര​മേ​ശ​ൻ ചടങ്ങിൽ മുഖ്യാതിഥിയായിരിക്കും. സീ​ത്തു ചോം​ഗ് ക​ഴി​ഞ്ഞ 35-ഓ​ളം വ​ർ​ഷ​മാ​യി സ​ർ​ക്ക​സ് രം​ഗ​ത്ത് സ​ജീ​വ​മാ​ണ്. ഗ്രേ​റ്റ് ബോം​ബെ സ​ർ​ക്ക​സി​ലെ മു​ഖ്യ​ക​ലാ​കാ​രി​യാ​ണ്. ഗ്രേ​റ്റ് ബോം​ബെ​യി​ലെ ത​ന്പ് മാ​സ്റ്റ​റാ​യ ജ​യ​രാ​ജ​ൻ സ​ർ​ക്ക​സി​ലെ പ്രോ​ഗ്രാം ഡ​യ​റ​ക്‌ട​ർകൂ​ടി​യാ​ണ്. ഗ്രേ​റ്റ് ബോം​ബെ​യി​ലെ ഏ​റ്റ​വും മു​തി​ർ​ന്ന അം​ഗ​മാ​ണ്. ത​ല​ശേ​രി​യി​ലെ തി​രു​വ​ങ്ങാ​ട്ടാ​ണ് സ്വ​ദേ​ശം.