ക​ണ്ണൂ​ർ നോ​ർ​ത്ത് സ​ബ് ജി​ല്ലാ കാ​യി​ക മേ​ള ന​ട​ത്തി
Thursday, November 7, 2019 1:30 AM IST
ക​ണ്ണൂ​ർ: ക​ണ്ണൂ​ർ നോ​ർ​ത്ത് സ​ബ് ജി​ല്ലാ കാ​യി​ക മേ​ള​യി​ൽ സ​ബ് ജൂ​ണി​യ​ർ, ജൂ​ണി​യ​ർ, സീ​നി​യ​ർ വി​ഭാ​ഗ​ങ്ങ​ളി​ൽ എ​ള​യാ​വൂ​ർ സി​എ​ച്ച്എം സ്കൂ​ളി​ന് ഒ​ന്നാം​സ്ഥാ​നം. സെ​ന്‍റ് മൈ​ക്കി​ൾ​സ് എ​ച്ച്എ​സ് സ​ബ് ജൂ​ണി​യ​ർ ജൂ​ണി​യ​ർ വി​ഭാ​ഗ​ങ്ങ​ളി​ലും എ​സ്എ​ൻ ട്ര​സ്റ്റ് എ​ച്ച്എ​സ് സീ​നി​യ​ർ വി​ഭാ​ഗ​ങ്ങ​ളി​ലും റ​ണ്ണേ​ഴ്സ് അ​പ്പ് ആ​യി. എ​ൽ​പി മി​നി വി​ഭാ​ഗ​ത്തി​ൽ മൗ​വ്വ​ഞ്ചേ​രി യു​പി ഒ​ന്നാം സ്ഥാ​ന​വും സെ​ന്‍റ് മൈ​ക്കി​ൾ​സ് ര​ണ്ടാം സ്ഥാ​ന​വും നേ​ടി. എ​ൽ​പി കി​ഡ്സ് വി​ഭാ​ഗ​ത്തി​ൽ സെ​ന്‍റ് മൈ​ക്കി​ൾ​സ് ഒ​ന്നാം സ്ഥാ​ന​വും ശ​ങ്ക​ര​വി​ലാ​സം യു​പി ര​ണ്ടാം സ്ഥാ​ന​വും നേ​ടി. യു​പി വി​ഭാ​ഗം കി​ഡ്സ് വി​ഭാ​ഗ​ത്താ​ൽ കൃ​ഷ്ണ​വി​ലാ​സം യു​പി ഒ​ന്നാം സ്ഥാ​ന​വും കു​റു​വ യു​പി ര​ണ്ടാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി. ഉ​ദ്ഘാ​ട​ന സ​മ്മേ​ള​നം മേ​യ​ർ സു​മാ ബാ​ല​കൃ​ഷ്ണ​നും സ​മാ​പ​ന സ​മ്മേ​ള​നം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​വി. സു​മേ​ഷും ഉ​ദ്ഘാ​ട​നം ചെ​യ്തു.