പ​യ്യ​ന്നൂ​രി​ൽ ചാ​ന​ല്‍ അ​വ​താ​ര​ക​യെ അ​പ​മാ​നി​ച്ച സം​ഭ​വ​ത്തി​ല്‍ നാ​ലു​പേ​ര്‍ അ​റ​സ്റ്റി​ല്‍
Thursday, November 7, 2019 1:31 AM IST
പ​യ്യ​ന്നൂ​ര്‍: ഭ​ര്‍​ത്താ​വി​നോ​ടൊ​പ്പ​മു​ണ്ടാ​യി​രു​ന്ന ചാ​ന​ല്‍ അ​വ​താ​ര​ക​യെ അ​പ​മാ​നി​ച്ച സം​ഭ​വ​ത്തി​ല്‍ പ​യ്യ​ന്നൂ​ര്‍ പോ​ലീ​സ് നാ​ലു​പേ​രെ അ​റ​സ്റ്റ് ചെ​യ്തു. ക​രി​വെ​ള്ളൂ​ര്‍ പാ​ല​ത്ത​റ​യി​ലെ പ​ടി​ഞ്ഞാ​റെ വീ​ട്ടി​ല ദി​നേ​ശ​ന്‍ (43), പാ​ല​ത്ത​റ കി​ഴ​ക്ക് താ​മ​സി​ക്കു​ന്ന ടി.​വി.​അ​രു​ണ്‍ (23), ക​രി​വെ​ള്ളൂ​രി​ലെ കോ​ളി​യാ​ട​ന്‍ ര​തീ​ഷ് (38), പി.​വി.​ര​ഘു(30) എ​ന്നി​വ​രെ​യാ​ണു പ​യ്യ​ന്നൂ​ര്‍ എ​സ്‌​ഐ ശ്രീ​ജി​ത്ത് കൊ​ടേ​രി അ​റ​സ്റ്റ് ചെ​യ്ത​ത്. ചാ​ന​ല്‍ അ​വ​താ​ര​ക​യാ​യ തൃ​ശൂ​ര്‍ സ്വ​ദേ​ശി​നി​യാ​യ നാ​ല്‍​പ്പ​ത്തൊ​ന്നു​കാ​രി​യു​ടെ പ​രാ​തി​യി​ലാ​ണ് കേ​സ്.

ക​ഴി​ഞ്ഞ 29 ന് ​രാ​ത്രി ഒ​മ്പ​തോ​ടെ പാ​ല​ത്ത​ര പാ​ല​ത്തി​നു സ​മീ​പം ചേ​ടി​ക്കു​ന്നി​ലാ​ണു സം​ഭ​വം. ഉ​ദി​നൂ​രി​ല്‍​നി​ന്നും വ​രു​ന്ന വ​ഴി ത​ട്ടു​ക​ട​യി​ല്‍ നി​ന്നും ദ​മ്പ​തി​ക​ള്‍ ഭ​ക്ഷ​ണം ക​ഴി​ച്ചി​രു​ന്നു. ഭ​ര്‍​ത്താ​വി​നു ഛര്‍​ദ്ദി​ക്കാ​നാ​യി തോ​ന്നി​യ​തി​നെ തു​ട​ര്‍​ന്നു ഹൈ​വേ റോ​ഡി​ലേ​ക്കു​പോ​യ ഇ​വ​രെ പി​ന്തു​ട​ര്‍​ന്നെ​ത്തി​യ സം​ഘ​മാ​ണ് ദ​മ്പ​തി​ക​ളെ ത​ട​ഞ്ഞു​വ​ച്ച് ചോ​ദ്യം ചെ​യ്യു​ക​യും യു​വ​തി​യു​ടെ ക​യ്യി​ല്‍ ക​ട​ന്നു​പി​ടി​ച്ച് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യെ​ന്നു​മാ​യി​രു​ന്നു പ​രാ​തി.