അ​പ​ക​ട ഭീ​ഷണി; മ​ര​ത്തി​ന്‍റെ ശി​ഖ​ര​ങ്ങ​ൾ മു​റി​ച്ചു
Thursday, November 7, 2019 1:31 AM IST
ചെ​റു​പു​ഴ: ചെ​റു​പു​ഴ-​പ​യ്യ​ന്നൂ​ർ റോ​ഡ​രി​കി​ൽ അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യ മ​ര​ത്തി​ന്‍റെ ശി​ഖ​ര​ങ്ങ​ൾ മു​റി​ച്ചു നീ​ക്കി. കാ​ക്ക​യം​ചാ​ൽ അ​പ​ക​ട വ​ള​വി​ലു​ള്ള മ​ര​ത്തി​ന്‍റെ ശി​ഖ​ര​ങ്ങ​ളാ​ണ് മു​റി​ച്ചു​നീ​ക്കി​യ​ത്. വീ​ടു​ക​ൾ​ക്കും ക​ട​ക​ൾ​ക്കും റോ​ഡ​രി​കി​ൽ ബ​സ് കാ​ത്തു​നി​ൽ​ക്കു​ന്ന​വ​ർ​ക്കും സ്‌​കൂ​ൾ വി​ദ്യ​ർ​ഥി​ക​ൾ​ക്കും ഭീ​ഷ​ണി​യാ​യി നി​ൽ​ക്കു​ന്ന മ​ര​ത്തി​ന്‍റെ ശി​ഖ​ര​ങ്ങ​ളാ​ണ് മു​റി​ച്ചു​നീ​ക്കി​യ​ത്. വൈ​ദ്യു​തി ക​മ്പി​ക​ൾ​ക്കും കെ​ട്ടി​ട​ങ്ങ​ൾ​ക്കും മു​ക​ളി​ലാ​യി പ​ട​ർ​ന്നു പ​ന്ത​ലി​ച്ചി​രു​ന്ന​ന​തി​നാ​ൽ ക്രെ​യി​ൻ ഉ​പ​യോ​ഗി​ച്ചാ​ണ് ശി​ഖ​രം മു​റി​ച്ചു നീ​ക്കി​യ​ത്.
പ​ഞ്ചാ​യ​ത്ത്, പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ്, പോ​ലീ​സ്, വൈ​ദ്യു​തി വ​കു​പ്പ് എ​ന്നി​വ​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണു മ​രം മു​റി​ച്ചു​നീ​ക്കി​യ​ത്.