സ​മ​ര​പ്പ​ന്ത​ലി​നു നേ​രേ ന​ട​ന്ന ആ​ക്ര​മ​ണം: പ്ര​തി​ഷേ​ധ മാ​ർ​ച്ച് ന​ട​ത്തി
Thursday, November 7, 2019 1:31 AM IST
ആ​ല​ക്കോ​ട്: ആ​ശാ​ൻ​ക​വ​ല തു​രു​ന്പി​യി​ൽ സ​മ​ര​പ്പ​ന്ത​ലി​നു നേ​രെ ന​ട​ന്ന ആ​ക്ര​മ​ണ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് മ​ഞ്ഞു​മ​ല ക്വാ​റി​യി​ലേ​ക്ക് പ്ര​തി​ഷേ​ധ പ്ര​ക​ട​നം ന​ട​ത്തി. മൂ​ന്ന് ക്വാ​റി​ക​ൾ പൂ​ട്ട​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് 41 ദി​വ​സ​മാ​യി തു​രു​ന്പി​യി​ൽ തു​ട​രു​ന്ന അ​നി​ശ്ചി​ത​കാ​ല സ​ത്യ​ഗ്ര​ഹ​ത്തി​ന്‍റെ സ​മ​ര​പ്പ​ന്ത​ലാ​ണ് തി​ങ്ക​ളാ​ഴ്ച രാ​ത്രി പ​ത്തോ​ടെ വാ​ഹ​ന​ത്തി​ലെ​ത്തി​യ ഒ​രു​സം​ഘം അ​ടി​ച്ചു​ത​ക​ർ​ത്ത​ത്. ഇ​തി​നെ​തി​രേ ക്വാ​റി വി​രു​ദ്ധ സ​മി​തി പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു. ക്വാ​റി​യി​ലെ ജീ​വ​ന​ക്കാ​രാ​ണ് സ​മ​ര​പ്പ​ന്ത​ൽ ത​ക​ർ​ത്ത​തെ​ന്ന് സ​മ​ര​സ​മി​തി പ​രാ​തി​യി​ൽ ആ​രോ​പി​ച്ചി​രു​ന്നു. ഇ​തേ​തു​ട​ർ​ന്ന് ഇ​ന്ന​ലെ വൈ​കു​ന്നേ​രം ക​ന​ത്ത മ​ഴ​യേ​യും അ​വ​ഗ​ണി​ച്ച് സ​മ​ര​സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ക്വാ​റി​യി​ലേ​ക്കു പ്ര​തി​ഷേ​ധ മാ​ർ​ച്ച് ന​ട​ത്തു​ക​യാ​യി​രു​ന്നു. മാ​ർ​ച്ച് പ​കു​തി​വ​ഴി​യി​ൽ പോ​ലീ​സ് ത​ട​ഞ്ഞു. സി​ഐ എ.​ജെ. വി​നോ​യി, എ​സ്ഐ എം.​വി. ഷീ​ജു എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പോ​ലീ​സ് സ​മ​ര​ക്കാ​രെ ത​ട​ഞ്ഞ​ത്. ഡോ. ​സു​രേ​ന്ദ്ര​നാ​ഥ്, നോ​ബി​ൾ പൈ​ക​ട, സ​ജി പു​ത്ത​ന് ക​ണ്ട​ത്തി​ൽ, നി​ഷാ​ന്ത് പ​രി​യാ​രം എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.