റോ​ഡുകൾ തകർന്നു
Friday, November 8, 2019 1:30 AM IST
ത​ളി​പ്പ​റ​മ്പ്: ക​രു​വ​ഞ്ചാ​ൽ-​വെ​ള്ളാ​ട് പി​ഡ​ബ്ല്യു​ഡി റോ​ഡി​ൽ വെ​ള്ളാ​ട് പ​ള്ളി​ക്ക​വ​ല മു​ത​ൽ ക​രു​വ​ഞ്ചാ​ൽ വ​രെ​യു​ള്ള റോ​ഡ് പൂ​ർ​ണ​മാ​യും പൊ​ട്ടി​പ്പൊ​ളി​ഞ്ഞ റോ​ഡ് അ​റ്റ​കു​റ്റ​പ്പണി ന​ട​ത്താ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് കോ​ൺ​ഗ്ര​സ് ക​രു​വ​ഞ്ചാ​ൽ മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ത​ളി​പ്പ​റ​മ്പ് പൊ​തു​മ​രാ​മ​ത്ത് അ​സി.​എ​ക്സി​ക്യു​ട്ടീ​വ് എ​ൻ​ജി​നിയ​ർ ഓ​ഫീ​സ് ഉ​പ​രോ​ധി​ച്ചു. ത​ളി​പ്പ​റ​മ്പ് പൊ​തു​മ​രാ​മ​ത്ത് ഓ​ഫീ​സി​ലേ​ക്ക് ന​ട​ത്തി​യ മാ​ർ​ച്ച് കെ​പി​സി​സി നി​ർ​വാ​ഹ​ക സ​മി​തി അം​ഗം സോ​ണി സെ​ബാ​സ്റ്റ്യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് കെ.​ജി.​ടോ​മി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജോ​ഷി ക​ണ്ട​ത്തി​ൽ, ബി​ജു പു​ളി​യ​ന്തൊ​ട്ടി, പി.​ടി.​ മാ​ത്യു, ടി. ​ജ​നാ​ർ​ദന​ൻ, ദേ​വ​സ്യ പാ​ല​പ്പു​റം, ബി​ന്ദു ബാ​ല​ൻ, ബി​നു ഓ​ര​ത്തേ​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. വെ​ള്ളാ​ട് പ​ള്ളി​ക്ക​വ​ല വ​രെ​യു​ള്ള റോ​ഡ് പൂ​ർ​ണ​മാ​യും പൊ​ട്ടി​പ്പൊ​ളി​ഞ്ഞി​ട്ട് മൂ​ന്ന് വ​ർ​ഷ​ത്തി​ല​ധി​ക​മാ​യി.
തു​ട​ർ​ന​ട​പ​ടി
സ്വീ​ക​രി​ക്കു​ം: മ​ന്ത്രി
ശ്രീ​ക​ണ്ഠ​പു​രം: ക​രു​വ​ഞ്ചാ​ൽ-​വെ​ള്ളാ​ട് റോ​ഡി​ന്‍റെ അ​വ​ശേ​ഷി​ക്കു​ന്ന പ്ര​വൃ​ത്തി പൂ​ർ​ത്തി​യാ​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നു കെ.​സി. ജോ​സ​ഫ് എം​എ​ൽ​എ​യു​ടെ നി​യ​മ​സ​ഭ സ​ബ്മി​ഷ​ന് മ​റു​പ​ടി​യാ​യി പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി ജി. ​സു​ധാ​ക​ര​ൻ അ​റി​യി​ച്ചു. റോ​ഡ് പ്ര​വൃ​ത്തി ത​ട​സ​പ്പെ​ടാ​ൻ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പോ കോ​ൺ​ട്രാ​ക്ട​റോ കാ​ര​ണ​ക്കാ​ര​ല്ല. പ്ര​സ്തു​ത റോ​ഡി​ന്‍റെ പു​ന​രു​ദ്ധാ​ര​ണ​ത്തി​നാ​യി 22.12.2015 ലെ 1930/2015 ​പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് ഉ​ത്ത​ര​വ് പ്ര​കാ​രം 320 ല​ക്ഷം രൂ​പ​യ്ക്ക് ഭ​ര​ണാ​നു​മ​തി ന​ൽ​കി ടെ​ൻ​ഡ​ർ ചെ​യ്ത് പ്ര​വൃ​ത്തി ആ​രം​ഭി​ച്ച​താ​ണ്. എ​ന്നാ​ൽ എ​ട്ട് മീ​റ്റ​ർ വീ​തി​യി​ൽ ന​ട​പ്പാ​ക്കു​ന്ന​തി​ന് ഉ​ദ്ദേ​ശി​ച്ചി​രു​ന്ന പ്ര​വൃ​ത്തി 10 മീ​റ്റ​റാ​യി ഉ​യ​ർ​ത്തു​ന്ന​തി​ന് ജ​ന​കീ​യ സ​മി​തി ആ​വ​ശ്യ​മു​ന്ന​യി​ക്കു​ക​യും സൗ​ജ​ന്യ​മാ​യി ഭൂ​മി ല​ഭ്യ​മാ​ക്കി​യ സ്ഥ​ല​ത്ത് 10 മീ​റ്റ​ർ വീ​തി​യി​ൽ മെ​ക്കാ​ഡം ടാ​റിം​ഗ് ചെ​യ്ത് പൂ​ർ​ത്തീ​ക​രി​ച്ചി​ട്ടു​ണ്ട്.
ക​രു​വ​ഞ്ചാ​ൽ ടൗ​ണി​നോ​ട് ചേ​ർ​ന്ന ഭാ​ഗ​ത്ത് സ്ഥ​ല ല​ഭ്യ​ത​യ്ക്ക് ത​ട​സ​മു​ണ്ടാ​കുക​യും എ​ട്ടു മീ​റ്റ​ർ വീ​തി​യി​ൽ പ്ര​വൃ​ത്തി ആ​രം​ഭി​ച്ച​പ്പോ​ൾ പൊ​തു​ജ​ന​ങ്ങ​ൾ പ്ര​വൃ​ത്തി ത​ട​സ​പ്പെ​ടു​ത്തു​ക​യും ചെ​യ്തു. ഇ​തു കാ​ര​ണം പ്ര​വൃ​ത്തി​യി​ൽ കാ​ല​താ​മ​സം നേ​രി​ട്ട​തി​നെ​ത്തു​ട​ർ​ന്ന് പ്ര​വൃ​ത്തി തു​ട​രു​ന്ന​തി​ന് ക​രാ​റു​കാ​ര​ൻ വി​മു​ഖ​ത പ്ര​ക​ടി​പ്പി​ക്കു​ക​യും ക​രാ​റു​കാ​ര​ന്‍റെ ന​ഷ്ടോ​ത്ത​ര​വാ​ദി​ത്വ​മി​ല്ലാ​തെ ക​രാ​ർ റ​ദ്ദ് ചെ​യ്യ​ണ​മെ​ന്ന ചീ​ഫ് എ​ൻ​ജി​നി​യ​റു​ടെ ആ​വ​ശ്യ​പ്ര​കാ​രം ക​രാ​റു​കാ​ര​ന്‍റെ റി​സ്ക് ആ​ൻ​ഡ് കോ​സ്റ്റി​ൽ വീ​ണ്ടും ടെ​ൻ​ഡ​ർ ചെ​യ്യാ​ൻ നി​ർ​ദേശം ന​ൽ​കി​യി​ട്ടു​ണ്ട്. ആ​യ​തി​നു​ള്ള 1,22,67,000 രൂ​പ​യു​ടെ എ​സ്റ്റി​മേ​റ്റ് ഉ​ത്ത​ര​മേ​ഖ​ലാ നി​ര​ത്തു വി​ഭാ​ഗം സു​പ്ര​ണ്ടിം​ഗ് എ​ൻ​ജി​നി​യ​റു​ടെ പ​രി​ഗ​ണ​യി​ലാ​ണെ​ന്നും ജി.​സു​ധാ​ക​ര​ൻ നി​യ​മ​സ​ഭ​യി​ൽ മ​റു​പ​ടി ന​ൽ​കി.