പ്ര​ള​യം; കട്ടപ്പുകയായി ദു​രി​താ​ശ്വാ​സത്തുക
Friday, November 8, 2019 1:30 AM IST
ശ്രീ​ക​ണ്ഠ​പു​രം: പ്ര​ള​യം ക​ഴി​ഞ്ഞു മാ​സ​ങ്ങ​ൾ ക​ഴി​ഞ്ഞി​ട്ടും സ​ർ​ക്കാ​രി​ന്‍റെ പ്ര​ള​യ ദു​രി​താ​ശ്വാ​സ തു​ക ല​ഭി​ക്കാ​തെ പ​യ്യാ​വൂ​ർ പ​ഞ്ചാ​യ​ത്തി​ലെ ദു​രി​ത​ബാ​ധി​ത​ർ. 28 കു​ടും​ബ​ങ്ങ​ൾ​ക്കാ​ണു 10,000 രൂ​പ ഇ​തു​വ​രെ​യും ല​ഭി​ക്കാ​ത്ത​ത്. ഇ​തി​ൽ ഏ​ഴോ​ളം കു​ടും​ബ​ങ്ങ​ൾ ച​ന്ദ​ന​ക്കാം​പാ​റ ഷി​മോ​ഗ​യി​ൽ ഭൂ​മി വി​ണ്ടു​കീ​റ​ൽ പ്ര​തി​ഭാ​സ​ത്തെ തു​ട​ർ​ന്നു വീ​ടു​വി​ട്ടി​റ​ങ്ങി​യ​വ​രാ​ണ്.‌പ്ര​ദേ​ശ​ത്തു പ​രി​ശോ​ധ​ന ന​ട​ത്തി​യ ജി​ല്ലാ മൈ​നിം​ഗ് ആ​ൻ​ഡ് ജി​യോ​ള​ജി അ​ധി​കൃ​ത​രും സോ​യി​ൽ ക​ൺ​സ​ർ​വേ​ഷ​ൻ ഉ​ദ്യോ​ഗ​സ്ഥ​രും ഇ​വി​ടം വാ​സ​യോ​ഗ്യ​മ​ല്ലെ​ന്ന് അ​റി​യ​ച്ച​തി​നെ​ത്തു​ട​ർ​ന്ന് ഇ​വ​ർ ദി​വ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ​ത്ത​ന്നെ ബ​ന്ധു​വീ​ടു​ക​ളി​ലേ​ക്കു താ​മ​സം മാ​റ്റി​യി​രു​ന്നു. സ്ഥ​ല​ത്തി​ന്‍റെ ശാ​സ്ത്രീ​യ പ​ഠ​ന റി​പ്പോ​ർ​ട്ട് ല​ഭി​ക്കു​ന്ന​തു​വ​രെ വാ​ട​ക വീ​ടെ​ടു​ത്തു താ​മ​സി​ക്കാ​നും വാ​ട​ക ജി​ല്ലാ ക​ള​ക്ട​റു​ടെ ദു​രി​താ​ശ്വാ​സ ഫ​ണ്ടി​ൽ നി​ന്നു വി​ല്ലേ​ജ് അ​ധി​കൃ​ത​ർ മു​ഖേ​ന ന​ൽ​കു​മെ​ന്നും കെ.​സി. ജോ​സ​ഫ് എം​എ​ൽ​എ, പ​യ്യാ​വൂ​ർ പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ന​ട​ന്ന ച​ർ​ച്ച​യി​ൽ ക​ള​ക്ട​ർ അ​റി​യി​ച്ച​തോ​ടെ എ​ല്ലാ​വ​രും വാ​ട​ക വീ​ടു​ക​ളി​ലേ​ക്കു താ​മ​സം മാ​റ്റി​യി​രു​ന്നു. എ​ന്നാ​ൽ മൂ​ന്നു മാ​സ​ത്തോ​ള​മാ​യി​ട്ടും വാ​ട​ക​യോ പ്ര​ള​യ​ത്തി​ൽ സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ച ദു​രി​താ​ശ്വാ​സ തു​ക​യോ ല​ഭി​ച്ചി​ട്ടി​ല്ല. കൃ​ഷി ചെ​യ്തു ജീ​വി​ക്കു​ന്ന ഇ​വ​ർ​ക്കു കൃ​ഷി ഭൂ​മി​യി​ലും പ്ര​വേ​ശി​ക്കാ​ൻ ക​ഴി​യാ​താ​യ​തോ​ടെ ജീ​വി​തം വ​ഴി​മു​ട്ടി​യി​രി​ക്കു​ക​യാ​ണ്. വാ​ട​ക ന​ൽ​കാ​ത്ത​തി​നാ​ൽ ഉ​ട​മ​സ്ഥ​ർ ഇ​വ​രെ ഇ​റ​ക്കി​വി​ടു​ന്ന അ​വ​സ്ഥ​യു​മു​ണ്ട്. പ​ഞ്ചാ​യ​ത്തി​ലും വി​ല്ലേ​ജ് ഓ​ഫീ​സി​ലും അ​ന്വേ​ഷ​ണം ന​ട​ത്തി​യെ​ങ്കി​ലും പ​ണ​വും പ​ഠ​ന​റി​പ്പോ​ർ​ട്ടും ഉ​ട​ൻ ല​ഭി​ക്കു​മെ​ന്ന മ​റു​പ​ടി​യാ​ണു ല​ഭി​ക്കു​ന്ന​തെ​ന്നു കു​ടും​ബ​ങ്ങ​ൾ പ​റ​യു​ന്നു. അ​ധി​കൃ​ത​രു​ടെ അ​വ​ഗ​ണ​ന​യ്ക്കെ​തി​രേ ജ​ന​കീ​യ ക​മ്മി​റ്റി വി​ളി​ച്ചു ശ​ക്ത​മാ​യ സ​മ​ര പ​രി​പാ​ടി​ക​ളു​മാ​യി മു​ന്നോ​ട്ടു പോ​കാ​നാ​ണു നാ​ട്ടു​കാ​രു​ടെ തീ​രു​മാ​നം.