ഇ​രി​ക്കൂ​ർ ഉ​പ​ജി​ല്ലാ ക​ലോ​ത്സ​വം: കു​ടി​യാ​ൻ​മ​ല, വ​യ​ത്തൂ​ർ, മ​ണി​ക്ക​ട​വ് സ്കൂ​ളു​ക​ൾ മു​ന്നി​ൽ
Friday, November 8, 2019 1:31 AM IST
ശ്രീ​ക​ണ്ഠ​പു​രം: ചു​ഴ​ലി ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ന​ട​ന്നു​വ​രു​ന്ന ഇ​രി​ക്കൂ​ർ ഉ​പ​ജി​ല്ലാ ക​ലോ​ത്സ​വ​ത്തി​ന്‍റെ മൂ​ന്നാം ദി​വ​സ​ത്തെ മ​ത്സ​ര​ങ്ങ​ൾ സ​മാ​പി​ച്ച​പ്പോ​ൾ ജ​ന​റ​ൽ എ​ൽ​പി വി​ഭാ​ഗ​ത്തി​ൽ 56 പോ​യി​ന്‍റു​ക​ൾ നേ​ടി കു​ടി​യാ​ൻ​മ​ല ഫാ​ത്തി​മ യു​പി സ്കൂ​ൾ ഒ​ന്നാം​സ്ഥാ​ന​ത്ത് തു​ട​രു​ന്നു. 54 പോ​യി​ന്‍റു​മാ​യി ഗാ​ന്ധി മെ​മ്മോ​റി​യ​ൽ യു​പി സ്കൂ​ൾ നെ​ല്ലി​ക്കു​റ്റി​യാ​ണ് ര​ണ്ടാം​സ്ഥാ​ന​ത്തു​ള്ള​ത്. യു​പി വി​ഭാ​ഗ​ത്തി​ൽ 66 പോ​യി​ന്‍റ് നേ​ടി വ​യ​ത്തൂ​ർ യു​പി സ്കൂ​ൾ ഉ​ളി​ക്ക​ൽ ഒ​ന്നാം​സ്ഥാ​ന​ത്തും 59 പോ​യി​ന്‍റു നേ​ടി സെ​ന്‍റ് തോ​മ​സ് യു​പി സ്കൂ​ൾ മ​ണി​ക്ക​ട​വ് ര​ണ്ടാം​സ്ഥാ​ന​ത്തു​മു​ണ്ട്. ഹൈ​സ്കൂ​ൾ വി​ഭാ​ഗ​ത്തി​ൽ 172 പോ​യി​ന്‍റു​നേ​ടി സെ​ന്‍റ് തോ​മ​സ് ഹൈ​സ്കൂ​ൾ മ​ണി​ക്ക​ട​വ് ഒ​ന്നാം​സ്ഥാ​ന​ത്തും 150 പോ​യി​ന്‍റ് നേ​ടി ജി​എ​ച്ച്എ​സ്എ​സ് ശ്രീ​ക​ണ്ഠ​പു​രം ര​ണ്ടാം​സ്ഥാ​ന​ത്തും ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗ​ത്തി​ൽ 193 പോ​യി​ന്‍റു​നേ​ടി ജി​എ​ച്ച്എ​സ്എ​സ് ശ്രീ​ക​ണ്ഠ​പു​രം ഒ​ന്നാം​സ്ഥാ​ന​ത്തും 179 പോ​യി​ന്‍റ് നേ​ടി ഗ​വ. ഹൈ​സ്കൂ​ൾ പ​ടി​യൂ​ർ ര​ണ്ടാം​സ്ഥാ​ന​ത്തു​മാ​ണു​ള്ള​ത്.