ഇ​രി​ട്ടി ന​ഗ​ര​സ​ഭ ഓ​ഫീ​സി​ലേ​ക്ക് യൂ​ത്ത് ലീ​ഗ് മാ​ര്‍​ച്ച് ന​ട​ത്തി
Friday, November 8, 2019 1:31 AM IST
ഇ​രി​ട്ടി: വി​വി​ധ ആ​വ​ശ്യ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ച് ഇ​രി​ട്ടി ന​ഗ​ര​സ​ഭ ഓ​ഫീ​സി​ലേ​ക്ക് യൂ​ത്ത് ലീ​ഗി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ മാ​ര്‍​ച്ച് മു​സ്‌​ലിം ലീ​ഗ് ഇ​രി​ട്ടി മു​നിസി​പ്പ​ല്‍ പ്ര​സി​ഡ​ന്‍റ് എം.​എ. മ​ജീ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു. കൊ​ട്ടാ​രം-ചാ​വ​ശേ​രി റോ​ഡി​ന്‍റെ ശോ​ച​നീ​യാ​വ​സ്ഥ പ​രി​ഹ​രി​ക്കു​ക, തൊ​ഴി​ലു​റ​പ്പു​കാ​രു​ടെ വേ​ത​നം ന​ല്‍​കി പ​ണി​ക​ള്‍ പു​നഃ​സ്ഥാ​പി​ക്കു​ക, വ്യാ​പാ​രി​ക​ളോ​ടു​ള്ള ക്രൂ​ര​ത അ​വ​സാ​നി​പ്പി​ക്കു​ക, ഇ​രി​ട്ടി കം​ഫ​ര്‍​ട്ട് സ്റ്റേ​ഷ​ന്‍ പു​ന​രാ​രം​ഭി​ക്കു​ക തു​ട​ങ്ങി വി​വി​ധ ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ച് കൊ​ണ്ടാ​ണ് മാ​ര്‍​ച്ച് ന​ട​ത്തി​യ​ത്. പി.​കെ. അ​ബ്ദു​ല്‍ ഖാ​ദ​ര്‍, ടി.​സി. ഫ​യാ​സ്, സ​മീ​ര്‍ പു​ന്നാ​ട്, അ​ഷ​റ​ഫ് ചാ​ലി​യോ​ട്, വി.​എം. ഇ​ബ്രാ​ഹിം, പി. ​ബ​ഷീ​ര്‍, എം.​കെ. നാ​സ​ര്‍, യൂ​സ​ഫ് ഹാ​ജി, ശി​ഹാ​ബ്‍, ഷ​ക്കീ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ്രസംഗിച്ചു.

കൊ​യ്ത്തു​ത്സ​വം നടത്തി

കോ​ള​യാ​ട്: ത​രി​ശ് ര​ഹി​ത പ​ഞ്ചാ​യ​ത്ത് പ്ര​ഖ്യാ​പ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി കോ​ള​യാ​ട് സെ​ന്‍റ് സേ​വ്യേ​യേ​ഴ്സ് യു​പി സ്കൂ​ളി​ൽ ന​ട​പ്പാ​ക്കി​യ ക​ര​നെ​ൽക്കൃഷി​യു​ടെ കൊ​യ്ത്തു​ത്സ​വം കോ​ള​യാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് വ​ത്സ ഓ​ലി​ക്കു​ഴി ഉ​ദ്ഘാ​ട​നം ചെയ്തു. സ്കൂ​ൾ മു​ഖ്യാ​ധ്യാ​പി​ക സി​സ്റ്റ​ർ ജാ​ൻ​സി ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കോ​ള​യാ​ട് കൃ​ഷി​ഭ​വ​ൻ കൃ​ഷി ഓ​ഫീ​സ​ർ റി​ൻ​സി റോ​സ് ടി. ​ജോ​ൺ, പി​ടി​എ പ്ര​സി​ഡ​ന്‍റ് എ​ൻ.​പി. ച​ന്ദ്ര​ശേ​ഖ​ര​ൻ, പ്ര​മീ​ള പു​രു​ഷോ​ത്ത​മ​ൻ, സി​സി​ലി ജോ​സ്, നീ​തു അ​ലീ​ന എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.