ആ​റ​ളം സ​ര്‍​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​നെ ത​ക​ര്‍​ച്ച​യി​ല്‍ നി​ന്ന് ര​ക്ഷി​ക്ക​ണ​മെ​ന്ന്
Friday, November 8, 2019 1:33 AM IST
ഇ​രി​ട്ടി: ആ​റ​ളം പ​ഞ്ചാ​യ​ത്തി​ല്‍ ന​ല്ല രീ​തി​യി​ല്‍ പ്ര​വ​ര്‍​ത്തി​ച്ചു​വ​ന്നി​രു​ന്ന ആ​റ​ളം സ​ര്‍​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​നെ ത​ക​ര്‍​ച്ച​യി​ല്‍ നി​ന്ന് സം​ര​ക്ഷി​ക്കു​ന്ന​തി​ന് ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് കോ​ണ്‍​ഗ്ര​സ് ആ​റ​ളം മ​ണ്ഡ​ലം ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. നി​ല​വി​ലു​ണ്ടാ​യി​രു​ന്ന യു​ഡി​എ​ഫ് ഭ​ര​ണ​സ​മി​തി​യെ പി​രി​ച്ചു​വി​ട്ട് 2018 ജൂ​ണ്‍ ആ​റു മു​ത​ല്‍ അ​ഡ്മി​നി​സ്‌​ട്രേ​റ്റീ​വ് ഭ​ര​ണ​ത്തി​ലാ​ണ് ബാ​ങ്ക്. ഈ ​കാ​ല​യ​ള​വി​ല്‍ ബാ​ങ്ക് വ​ള​രെ​യ​ധി​കം ന​ഷ്ട​ത്തി​ലേ​ക്ക് പോ​യി​രി​ക്കു​ക​യാ​ണ്. 2018-19 ലെ ​ഓ​ഡി​റ്റ് റി​പ്പോ​ര്‍​ട്ടി​ല്‍ ബാ​ങ്കി​ന്‍റെ ഈ ​വ​ര്‍​ഷ​ത്തെ മാ​ത്രം ന​ഷ്ടം 6.83 കോ​ടി രൂ​പ​യാ​ണ്. അ​റ്റ​ന​ഷ്ടം ഇ​പ്പോ​ള്‍ 12.36 കോ​ടി രൂ​പ​യു​മാ​യി. ഭ​ര​ണ​സ​മി​തി​യു​ടെ അ​ഭാ​വ​ത്തോ​ടൊ​പ്പം ത​ന്നെ നി​ല​വി​ലു​ള്ള അ​സി. സെ​ക്ര​ട്ട​റി​യാ​യ വ​നി​ത ഉ​ള്‍​പ്പെ​ടെ ഒ​ന്നി​ല​ധി​കം ജീ​വ​ന​ക്കാ​ര്‍ സെ​ക്ര​ട്ട​റി​യാ​കു​ന്ന​തി​ന് യോ​ഗ്യ​ത​യു​ള്ള​വ​ര്‍ ഉ​ണ്ടാ​യി​രി​ക്കെ അ​വ​രെ പ​രി​ഗ​ണി​ക്കാ​തെ യോ​ഗ്യ​ത ഇ​ല്ലാ​ത്ത ബ്രാ​ഞ്ച് മാ​നേ​ജ​ര്‍​ക്ക് സെ​ക്ര​ട്ട​റി​യു​ടെ ചു​മ​ത​ല കൊ​ടു​ത്ത് ബാ​ങ്കി​ന്‍റെ പ്ര​വ​ര്‍​ത്ത​നം താ​റു​മാ​റാ​ക്കി​യി​രി​ക്കു​ക​യാ​ണ്. ബാ​ങ്കി​ന്‍റെ ത​ര​ള​ധ​നം ച​ട്ട​പ്ര​കാ​രം സൂ​ക്ഷി​ച്ചി​ട്ടി​ല്ല​ന്ന് മാ​ത്ര​മ​ല്ല 3.65 കോ​ടി രൂ​പ​യു​ടെ കു​റ​വ് കാ​ണി​ക്കു​ന്നു.
ബാ​ങ്കി​ന്‍റെ സാ​മ്പ​ത്തി​ക​സ്ഥി​തി വ​ള​രെ ദ​യ​നീ​യ​മാ​യി നി​ല​നി​ല്‍​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ പു​തി​യ ജീ​വ​ന​ക്കാ​രെ അ​ഡ്മി​നി​സ്‌​ട്രേ​റ്റ​ര്‍ നി​യ​മ​വി​രു​ദ്ധ​മാ​യി നി​യ​മി​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്. ഇ​പ്പോ​ള്‍ ബാ​ങ്കി​ലെ ജീ​വ​ന​ക്കാ​ര്‍​ക്ക് ശ​മ്പ​ളം കൊ​ടു​ക്കു​ന്ന​തു​ത​ന്നെ ച​ട്ട​ത്തി​ന് വി​രു​ദ്ധ​മാ​യി നി​ക്ഷേ​പ​ത്തി​ല്‍ നി​ന്നും വാ​യ്പാ തി​രി​ച്ച​ട​വി​ല്‍ നി​ന്നും എ​ടു​ത്തി​ട്ടാ​ണ്. ഇ​ത് ര​ജി​സ്ട്രാ​റു​ടെ 73/13 ന​മ്പ​ര്‍ സ​ര്‍​ക്കു​ല​റി​ലെ വ്യ​വ​സ്ഥ​ക​ള്‍​ക്ക് വി​രു​ദ്ധ​വു​മാ​ണ്. അ​ഡ്മി​നി​സ്‌​ട്രേ​റ്റ​റു​ടെ രാ​ഷ്ട്രീ​യ താ​ത്പ​ര്യ സം​ര​ക്ഷ​ണ​ത്തി​ന് വേ​ണ്ടി മ​ല​യോ​ര മേ​ഖ​ല​യി​ല്‍ ന​ല്ല രീ​തി​യി​ല്‍ പ്ര​വ​ര്‍​ത്തി​ച്ചു​വ​ന്നി​രു​ന്ന ഈ ​പ്രാ​ഥ​മി​ക സ​ഹ​ക​ര​ണ സം​ഘ​ത്തെ ത​ക​ര്‍​ച്ച​യി​ല്‍ നി​ന്ന് മോ​ചി​പ്പി​ക്ക​ണ​മെ​ന്നും കു​റ്റ​ക്കാ​ര്‍​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. ആ​വ​ശ്യം ഉ​ന്ന​യി​ച്ച് സ​ഹ​ക​ര​ണ മ​ന്ത്രി, ര​ജി​സ്ട്രാ​ര്‍, സ​ഹ​ക​ര​ണ വി​ജി​ല​ന്‍​സ് എ​ന്നി​വ​ര്‍​ക്ക് രേ​ഖാ​മൂ​ലം പ​രാ​തി ന​ല്‍​കാ​നും യോ​ഗം തീ​രു​മാ​നി​ച്ചു.